കേരളീയ കലകൾ

ഒരു നാടിൻ്റെ സാംസ്‌കാരിക സമ്പത്താണ് കലകൾ. ഒരു ജനസമൂഹത്തിൻ്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകത്തെ ആ നാട്ടിലെ കഥകളിലൂടെയാണ് നാം ആറിയുന്നത്. കാടുകളും കൈതക്കാടുകളും പുൽമേടുകളും ഉള്ള കേരളത്തിൽ നിരവധി കലാരൂപങ്ങൾ വളർന്നു പുഷ്ടിപ്രാപിച്ചിട്ടുണ്ട്. ഏതുതരം കലാരൂപമായാലും അതിനു പിന്നിലുള്ളത് മലയാളിയുടെ സൗന്ദര്യബോധമാണ്. 'കലകളുടെ വിളനിലം' എന്ന് ഇവിടം സന്ദർശിക്കുന്ന ആരെകൊണ്ടും പറയിപ്പിക്കുവാൻ പാകത്തിൽ കലകൾ കേരളത്തിൽഉണ്ടെന്നുള്ളതാണ് സത്യം.

ചാക്യാർ കൂത്തും കൂടിയാട്ടവും കേരളത്തിലെ രണ്ടുപ്രധാനകലകൾ തന്നെയാണ്. ചാക്യാർ കൂത്തു കൂത്തമ്പലത്തിലാണ് അരങ്ങേറുന്നത്. ഇത് ക്ഷേത്രകലയാണ്. രാജാക്കന്മാരുടെ പ്രോത്സാഹനം ഈ കലയ്ക്കുണ്ടായിരുന്നു. കുഞ്ചൻ നമ്പ്യാർക്ക് ചാക്യാർ കൂത്തുമായുള്ള ബന്ധം പ്രശസ്തമാണല്ലോ. സംസ്‌കൃത നാടകാഭിനയമാണ് കൂടിയാട്ടം.

നിരവധി ഗ്രാമീണ കലകളുടെ കേദാരവുമാണ് കേരളം. തെയ്യം, തിറ, വള്ളംകളി, തിരുവാതിരക്കളി തുടങ്ങി നിരവധി കലാരൂപങ്ങൾ കേരളത്തിൻ്റെ സ്വന്തമായുണ്ട്. മാനവപരിവർത്തനത്തിനുള്ള മുഖ്യപങ്ക്‌ ഓരോ രാജ്യത്തിലും വഹിക്കുന്നത് അവിടുത്തെ കലകൾ തന്നെയാണ്.

ഷെല്ലിന ജോസഫ്
10 സി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം