എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/എൻ്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ അമ്മ

അന്നും എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു എൻ്റെ ടീച്ചറമ്മ. അതുപോലെതന്നെയായിരുന്നു ടീച്ചറമ്മക്ക് ഞാനും. ആരും കാണാതെ മധുരപലഹാരങ്ങളും മറ്റും കൊണ്ടുത്തരുമായിരുന്നു.അമ്മയില്ലാത്ത എനിക്ക് ടീച്ചറമ്മ ഒരു ആശ്വാസമായിരുന്നു. ജീവിതത്തിൽ തോറ്റുപോയി എന്ന് തോന്നുമ്പോൾ സാന്ത്വന വാക്കുകളുമായി ടീച്ചറമ്മ എന്നെ ആശ്വസിപ്പിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ടീച്ചറമ്മ എന്നെ ശ്രദ്ധിക്കാതായിരിക്കുന്നു. എന്നോട് മിണ്ടാതെയിരിക്കുന്നു. എല്ലാത്തിനും തുടക്കമിട്ടത് എൻ്റെ സ്വാർത്ഥത നിറഞ്ഞ മനസല്ലേ എന്നോർത്തപ്പോൾ അവനു സങ്കടം സഹിക്കാനായില്ല. എനിക്ക് പെൻസിൽ ഇല്ലാതിരുന്നതിനാൽ കൂട്ടുകാരൻ്റെ പെൻസിൽ മോഷ്ടിക്കുവാൻ ഒരുങ്ങി. ആരും കാണാതെ ആ പെൻസിൽ മോഷ്ടിച്ച് തൻ്റെ ബാഗിൻ്റെ വാതിൽ തുറന്നു. അതിലേക്ക് ഭദ്രമായി വച്ചു . കണ്ണുകൾ ഉയർത്തി നോക്കിയപ്പോഴാണ് ടീച്ചറമ്മ തന്നെ ഉറ്റു നോക്കികൊണ്ടിരുന്നു. അന്ന് മുതൽ തുടങ്ങിയതാണ് ടീച്ചറമ്മയ്ക്ക് എന്നോടുള്ള അകൽച്ച. എന്തായാലും ടീച്ചറമ്മയുടെ പിണക്കം മാറ്റാനായി സ്റ്റാഫ് റൂമിലേയ്ക്ക് നടന്നു. അവിടെ ടീച്ചറമ്മ ടേബിളിൽ തലവച്ച് കിടന്നുറങ്ങുകയായിരുന്നു. ഓടിച്ചെന്ന് അവൻ ടീച്ചറമ്മയെ കെട്ടിപിടിച്ച് കരഞ്ഞു.ടീച്ചറമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ താഴേയ്ക്ക് വീണു. കണ്ണീർ തുടച്ചു കൊണ്ട് ടീച്ചറമ്മ പറഞ്ഞു. "നീ നന്നായിരിക്കാനല്ലേ മോനെ "

അർച്ചന ഫ്രാൻസിസ്
10 ഡി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ