എം.എ.ഐ.എച്ച്.എസ് മുരിക്കടി/എന്റെ ഗ്രാമം/കുമളി
കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ആണ് കുമളി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിൽ കുമളി, പെരിയാർ വില്ലേജുകൾ ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ കൂടുതൽ ഭാഗവും വനപ്രദേശമാണ്. പെരിയാർ ടൈഗർ റിസർവ്, തേക്കടി എന്നിവ ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു. വിനോദ സഞ്ചാരികൾ ഏറെ വന്നു പോകുന്ന പ്രദേശമാണ് ഇത്. സമുദ്ര നിരപ്പിൽ നിന്ന് 2,890 അടി ഉയരം ഉള്ള പ്രദേശമാണ് കുമളി. കൊല്ലം-മധുര ദേശീയപാത-220 (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു. പെരിയാർ കടുവ സംരക്ഷിത പ്രദേശം ഇതിനടുത്താണ്. അതുകൊണ്ടുതന്നെ ഇതൊരു വിനോദസഞ്ചാര മേഖലയാണ്. ഏറ്റവും അടുത്തുള്ള മധുര എയർപോർട്ട് ഇവിടെ നിന്നും 125 കിലോമീറ്റർ അകലെയാണ്. തേനി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
-
കുമളി ടൗൺ
.....തിരികെ പോകാം..... |
---|