എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം
നാം ഇന്നു ജീവിക്കുന്ന ഈ ആധുനിക യുഗത്തിൽ ത്യാഗത്തിനും സ്നേഹത്തിനും വില കൽപ്പിക്കുന്ന വളരെ കുറച്ചു ആൾക്കാർ മാത്രം ഉള്ള ഈ ലോകത്തിൽ അനശ്വരമായ സ്നേഹം എന്തെന്നറിയുവാൻ നമുക്കു മുന്നിൽ പ്രകൃതി തന്നെ കാണിച്ചു തരുന്ന ഒരു വലിയ ഉദാഹരണമാണ്‌ നമ്മുടെ വൃക്ഷ സമ്പത്ത്.  നമ്മുടെ ചില പ്രവർത്തികൾ കൊണ്ട് ഈ പ്രകൃതി തന്നെ നമ്മോടു കലഹിക്കുന്ന ഒരു സാഹചര്യമാണ് ഇന്നു നിലനിൽക്കുന്നത്. നമ്മളിൽ നിന്നു ഒന്നുമേ പ്രതീക്ഷിക്കാതെ ഭൂമിയുടെ നിലനില്പിനായ്  സ്വജീവിതം മാറ്റി വച്ച വൃക്ഷ സമ്പത്തിനെ നമ്മൾ നശിപിച്ചു കൊണ്ടിരിക്കുന്നു.....

മരങ്ങൾ എന്നും ഒരു ആശ്വാസമാണ് , പ്രത്യേകിച്ച്‌ തണൽ വേണ്ടുന്നവർക്. പാതയോരത്തെ മരങ്ങൾ മുറിച്ചു മാറ്റുന്ന ഈ കാലത്താണ് നാട്ടുമരങ്ങൾ കൊണ്ട് ദില്ലിയുടെ വിവിധ അതിർത്തികൾ തയാറാക്കുന്നത്. നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിൽ നിന്നും ഒരു പരിധി വരെ ജന ജീവിതത്തെ കാത്തു രക്ഷിക്കാൻ മരങ്ങൾക്കു സാധിക്കും. വർദ്ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണം നാടിനെ മൊത്തത്തിൽ പ്രശ്നമയം ആക്കുകയാണ്. മരം നടുന്നതിനൊപ്പം അത് പിൽക്കാല തലമുറകൾക്കു കൂടി ഉപയോഗപ്രദമാക്കണം .

ഷെയ്ക് അഫ്റീൻ
6 I എം.എ.എം.യു.പി.എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം