എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്/അക്ഷരവൃക്ഷം/മുന്നേറിടാം

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നേറിടാം

എന്തിനു മനുഷ്യാ നീ തകർത്തിടുന്നു
തൻ സുന്ദര ലോകത്തെ മറന്നിടുന്നു
കൊന്നില്ലേ തിന്നില്ലേ മടുത്തതില്ലേ
വ്യാധി വിതച്ചിട്ടും മടുത്തതില്ലേ
ചത്തൊടുങ്ങുന്നൊരീ മാംസശരീരം തൻ തേങ്ങലിൽ നീറി-
പ്പുകഞ്ഞു ഞങ്ങൾ
ഇന്നു ഞാൻ കാണുന്ന കാഴ്ചകൾ എന്നുള്ളിൽ വിങ്ങി തുളുമ്പുന്നു കണ്ണീർ കണങ്ങളായി.
ഒരു നേരം നാട്ടിൽ വിതച്ചൊരാ വ്യാധി പടർന്നിന്നു നാടിൻ വിനാശമായി
മുന്നേറിടാം നമുക്കൊറ്റ മനസാലെ അകന്നിരിക്കാം ഈ നാടിന്റെ നന്മയ്ക്കായ്
ഹസ്ത ദാനങ്ങൾ നമുക്കിന്നുവേണ്ട
ശുചിയാക്കിടാം ഹസ്തം എന്നുമെന്നും
ഒന്നിച്ചൊരുമിക്കാം നാടിന്റെ നന്മയ്ക്കായി
അണിചേർന്നിടാം നാം തൻ മനസുകളാലെ
കോവിഡെന്ന നാമത്തിൽ കെടുതിയായ് മാറിയ കൊടും വ്യാധിയെ തകർത്തിടും നാം(2)
മുന്നേറിടാം നമുക്കൊന്നായിടാം കോവിഡിനെ തകർത്തിടാൻ ഒന്നായിടാം

സ്വാതി എസ്
9 A എം.എ.എം.എച്ച്.എസ്സ്. ചെങ്ങമനാട്
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത