എം.എൽ. പി. എസ്സ് മടന്തപ്പച്ച/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

ശുചിയാക്കീടുക വീടും നാടും

ഓർക്കുക നമ്മൾ ജാഗ്രത വേണം ജീവൻ വേണേൽ ജാഗ്രത വേണം. നമുക്കു ചുറ്റും പാറിനടക്കും രോഗാണുക്കൾ ധൃതിയോടെ. കൊതുകുകൾ,ഈച്ച,പാറ്റയും എലിയും രോഗാണുവിനെ വഹിച്ചീടും വവ്വാലുകളും മിടുക്കരാണേ നമ്മുടെ ജീവനെടുത്തീടാൻ എല്ലാനേരവും കൈകൾ രണ്ടും ശുചിയായിട്ട് പുലർത്തേണം ആളുകൾ കൂടുന്നിടത്തു നമ്മൾ ഒഴിഞ്ഞുമാറി നടക്കേണം റോഡിൽതുപ്പും ശീലമതൊക്കെ എന്നന്നേയ്ക്കും ഒഴിക്കേണം ഹസ്തദാനം,ആലിംഗനവും നമുക്കുവേണ്ട തല്ക്കാലം സ്നേഹത്തിന്റെ വഴികളിൽ നമ്മൾ ഏകരായി നടക്കേണം. ബാക്ടീരിയകളും വൈറസുമെല്ലാം തോറ്റോടുമത് നിശ്ചയമല്ലോ ഒത്തൊരുമിച്ച് ചെറുത്തീടിൽ രോഗാണുക്കൾ ഓടിയൊളിക്കും വേണം നമുക്കൊരു ശുചിത്വശീലം ആരോഗ്യത്തിൻ ശീലവുമതുപോൽ ഈ നാളുകളും നാം കടക്കും പുതിയൊരു പുലരി കൺതുറക്കും.

                                                 വിജി.എസ്.വിജയ്
                                          ക്ലാസ് 4, എം.എൽ.പി.എസ് മടന്തപ്പച്ച