എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |

പ്രവേശനോത്സവം 2025 ജൂൺ 2



ഒരുക്കങ്ങൾ തലേ ദിവസം തന്നെ തുടങ്ങി.കുരുത്തോലകളും തോരണങ്ങളും ബലൂണുകളും കൊണ്ട് ഉത്സവാന്തരീക്ഷം ഒരുക്കി .വർണാഭമായ ചടങ്ങ് ഉദ്‌ഘാടനം ചെയ്തത് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ .മൊയ്തീൻകുട്ടി അവർകളാണ് .PTA പ്രസിഡന്റ് ശ്രീ .ബിജു ആന്റണി അദ്ധ്യക്ഷത വഹിച്ചു .HM in charge സജ്‌ന ടീച്ചർ സ്വാഗതവും വാർഡ് മെമ്പർ ശ്രീമതി .റീജ , പ്രിൻസിപ്പൽ സഫിയ ടീച്ചർ ,PTA വൈസ് പ്രസിഡന്റ് ശ്രീ .സുരേന്ദ്രൻ തുടങ്ങിയവർ ആശംസകളും അർപ്പിച്ചു .പുതിയ കുട്ടികൾക്ക് അവരുടെ സ്വന്തം ഫോട്ടോ പതിച്ച നെയിംസ്ലിപ് നൽകി. Little Kites യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയതായിരുന്നു നെയിംസ്ലിപ്.



പരിസ്ഥിതിദിനം 2025 ജൂൺ 5
പരിസ്ഥിതിദിനം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി .പ്രത്യേക അസംബ്ലി ചേരുകയും പരിസ്ഥിതിദിന പ്രതിജ്‌ഞ എടുക്കുകയും ചെയ്തു
പരിസ്ഥിതിദിന പ്രത്യേക പരിപാടി




കടമ്പഴിപ്പുറം ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോകപരിസ്ഥിതി ദിനാചരണത്തിന് പുലാപ്പറ്റ MNKMGHSS വേദിയായി.പ്രിൻസിപ്പൽ ശ്രീമതി.സഫിയ സ്വാഗതമോതിയ പരിപാടിയുടെ അധ്യക്ഷ ഒമ്പതാം വാർഡ് മെമ്പർ ശ്രീമതി റീജയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശാസ്ത കുമാർ ഉദ്‌ഘാടനം ചെയ്തു .പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള ശ്രീ.സിൽവി ജോൺ ,ശ്രീമതി.സരിത,ശ്രീ.സുരേഷ് , PTA vice president ശ്രീ .സുരേന്ദ്രൻ ,HM ശ്രീ .അബ്ദുൾ ജാഫർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .SPC cadet കുമാരി. അങ്കിത പ്രസംഗിച്ചു .പദ്ധതിയുടെ AE ശ്രീ.മുരളി നന്ദി പറഞ്ഞു .സ്ക്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു .
യോഗാദിനം

യോഗാദിനത്തിന് മുന്നോടിയായി 20 .6 .2025 ന് എട്ടാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ മെയിൻ ഹാളിൽ വച്ച് യോഗാ പരിശീലനം നടത്തി

ലഹരിവിരുദ്ധദിനം 26/ 06/ 2025




ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി .ലഹരിവിരുദ്ധ പ്രതിജ്‌ഞ എടുത്തു .അസെംബ്ലിയിൽ സുംബാ ഡാൻസ് ഉണ്ടായി ഒമ്പത് .സി.ക്ലാസ്സിലെ ദിയ കൃഷ്‌ണ ബോധവൽക്കരണ പ്രസംഗം നടത്തി.
പേവിഷബാധ -ബോധവൽക്കരണ ക്ലാസ്സ് -30/6/25
തിങ്കളാഴ്ച ചേർന്ന അസ്സെംബ്ലിയിൽ കടമ്പഴിപ്പുറം PHC യിലെ രജനി സിസ്റ്റർ പേവിഷബാധയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
സ്ക്കൂൾ സോഷ്യൽ സർവീസ് സ്കീം 3/7/25
സ്ക്കൂൾ സോഷ്യൽ സർവീസ് സ്കീം -ന്റെ പുതിയ ബാച്ചിനു വേണ്ടിയുള്ള സെലക്ഷൻ ടെസ്റ്റ് നടന്നു . ഏകദേശം 125 ഓളം കുട്ടികൾ പങ്കെടുത്തു
ഗൈഡ്സ് യൂണിറ്റ് സെക്ഷൻ ടെസ്റ്റ് 4/7/25
സ്ക്കൂളിൽ ആദ്യമായി തുടങ്ങുന്ന ഗൈഡ്സ് യൂണിറ്റിന് വേണ്ടിയുള്ള സെക്ഷൻ ടെസ്റ്റ് നടന്നു .എഴുപത്തൊമ്പത് കുട്ടികൾ പങ്കെടുത്തു
30/7/25 സ്വദേശ് ക്വിസ്
സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി സ്വദേശ് ക്വിസ് നടന്നു ആദ്യ.ആർ ,ഷാദിയ ഷെറിൻ,സൈനുൽ ആബിദ് ഇവർ യഥാക്രമം ഒന്നും,രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
31/7/25 പ്രേംചന്ദ് ജയന്തി
ക്വിസ്,പോസ്റ്റർ രചന മത്സരങ്ങൾ നടന്നു
31/7/25 സ്പീഡ് ബ്രേക്കർ സൈൻ ബോർഡ്
സ്കൂൾ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി സ്കൂളിൻറെ മുൻവശത്തുള്ള റോഡിൽ ഒരു ട്രാഫിക് സ്പീഡ് ബ്രേക്കർ സൈൻബോർഡ് സ്ഥാപിച്ചു . അതിൻറെ ഉദ്ഘാടനം രാവിലെ 10 മണിക്ക് കോങ്ങാട് എസ് ഐ നിർവഹിച്ചു .
ഹിരോഷിമ നാഗസാക്കി അനുസ്‌മരണം
https://youtube.com/shorts/f4rHkiCeNv8?feature=share
6/8/25

പുതിയ ശൗചാലയ സമുച്ചയത്തിന്റെയും ഹയർ സെക്കന്ററി നവീകരിച്ച ഫിസിക്സ് ലാബിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മൊയ്തീൻ കുട്ടി നിർവഹിച്ചു .
