എം.എസ്.എച്ച്.എസ്.എസ്.റാന്നി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണവും മനുഷ്യനും
പ്രകൃതി സംരക്ഷണവും മനുഷ്യനും
പ്രകൃതിയുടെ സന്തുലിതാവസ്ഥയെ മനുഷ്യൻ തന്റെ സുഖസൗകര്യങ്ങൾക്കായി മാറ്റിമറിക്കുന്നു. ചുറ്റും നിലനിൽക്കുന്ന സസ്യങ്ങളെയും മൃഗങ്ങളേയും ആശ്രയിച്ചാണ് നമ്മുടെ നിലനിൽപ്പ്. ആരോഗ്യത്തിനും മനശാന്തിക്കും ആയി ആരോഗ്യമുള്ള ചുറ്റുപാട് ആവശ്യമാണ്. മനുഷ്യരുടെ ഇടപെടൽ ഏറ്റവും ബാധിക്കുന്നവയാണ് നമ്മുടെ വനങ്ങൾ. വർഷാവർഷം ജനസംഖ്യ വർധിക്കുന്നത് മൂലം വീടുകൾ, റോഡുകൾ, വ്യവസായശാലകൾ എന്നിവയുടെ നിർമാണത്തിനായി ധാരാളം വനം വെട്ടി നശിപ്പിക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് മൂലം നമുക്ക് ലഭിക്കുന്ന മഴയുടെ അളവ് കുറയുന്നു. ജനസംഖ്യ വർദ്ധിക്കുമ്പോൾ മനുഷ്യൻ മറ്റു സൗകര്യങ്ങൾക്കായി കൃഷിഭൂമി നികത്തുകയും അവിടെ കെട്ടിടങ്ങളുടെയും മറ്റും പണി ചെയ്യുന്നു. പരിസരമലിനീകരണവും ആവാസ വ്യവസ്ഥയെ തകർക്കുന്ന ഒരു പ്രധാന പങ്കു വഹിക്കുന്നു. ജീവജാലങ്ങളുടെ നിലനിൽപ്പിന് ഹാനികരമാകുന്ന തലത്തിൽ ജലം വായു മണ്ണ് എന്നിവയെ മലിനപ്പെടുത്തുന്നത് ആണ് മലിനീകരണം. മനുഷ്യൻറെ ഇടപെടൽ മൂലമാണ് പ്രകൃതി നശിക്കുന്നത് പ്രകൃതി സംരക്ഷണം മനുഷ്യൻ പ്രകൃതി സംരക്ഷിക്കണം നമുക്ക് നല്ലൊരു നാളെക്കായി പ്രകൃതിയെ സംരക്ഷിക്കണം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം