എം.എസ്.എം.യു.പി.എസ്. നിരണം/അക്ഷരവൃക്ഷം/ഇന്നത്തെ മനുഷ്യർ എന്താ ഇങ്ങനെ

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നത്തെ മനുഷ്യർ എന്താ ഇങ്ങനെ

വാൽക്കണ്ണാടിയുടെ നാടായ ആറന്മുളയിലെ ഒരു കൊച്ചു സുന്ദരി. എമിലി. പഴയ ഒരു തറവാട്ടിലായിരുന്നു എമിലിയും കുടുംബവും താമസിച്ചിരുന്നത്. വീടിനു ചുറ്റും വിശാലമായ പറമ്പ്.നിറയെ ചെടികൾ. ഏതു രോഗത്തിന് മരുന്നും പറമ്പിൽ നിന്ന് കിട്ടും. അടുക്കളത്തോട്ടത്തിൽ യഥേഷ്ടം പഴങ്ങളും പച്ചക്കറികളും കളിക്കാനോ ഇഷ്ടംപോലെ സ്ഥലം . നിറയെ കൂട്ടുകാരും. അവടെ ഏതെല്ലാം കളികളാണ് കളിക്കുന്നത് എന്നോ! കൂടാതെ അണ്ണാറക്കണ്ണനും പശു കിടാവും കിളികളുമെല്ലാം ഉണ്ട്. അവളുടെ കൂടെ കൂടാൻ ആഹാ എന്ത് രസം ആണെന്നോ!!

വീടിന്റെപിൻവശത്ത് തോടാണ്. തോട്ടിൽ കുളിക്കാൻ അവൾ എന്നും അമ്മയുമൊത്ത് പോകും. അവൾക്ക് ഒരു ചെറിയ വിനോദം ഉണ്ടായിരുന്നു തോട്ടിൽ നിന്ന് ഒരു കുഞ്ഞു മീനിനെ എന്നും പിടിച്ചു കൊണ്ടു വന്നിട്ട് ഒരു കുപ്പിയിൽ ഇട്ടു വെച്ച് തീറ്റ കൊടുത്ത് വൈകുന്നേരം തോട്ടിൽ തന്നെ തിരിച്ചു വിടും .

അങ്ങനെ എമിലി വളർന്നു വലുതായി. അവൾക്ക് മക്കളും കൊച്ചു മക്കളും ആയി .ഇപ്പോൾ ഒറ്റയ്ക്കാണ് താമസം. കൂടെ സഹായത്തിന് ഒരാളുണ്ട് സുനിത. എമിലിയുടെ മൂത്ത മകൻ ഒരു പുരോഹിതനാണ്. മകൾ ആനി വിവാഹം കഴിഞ്ഞ് നഗരത്തിൽ സ്ഥിരതാമസം ആണ്. അവൾക്ക് ഒരു മകളുണ്ട് അന്ന എന്നാണ് അവളുടെ പേര്. ഏത് ആഘോഷങ്ങൾക്കും എല്ലാവരും തറവാട്ടിൽ ഒത്തുകൂടി ആഘോഷിക്കും. എല്ലാ അവധിക്കാലത്തും അന്ന തറവാട്ടിൽ വരും. വയസ്സായ എമിലിക്ക്‌ അതാണ് ഏറ്റവും വലിയ സന്തോഷം. നഗരത്തിൽ അന്നയ്ക്കു കളിക്കാനോ കൂടാനോ ആരുമില്ല. അന്നയ്ക്കും അമ്മച്ചിയുടെ കൂടെ തറവാട്ടിൽ താമസിക്കുന്നതാണ് ഇഷ്ടം .

അങ്ങനെ വീണ്ടും വേനലവധി വന്നു. എമിലി അന്നയ്ക്കായി കാത്തിരിക്കുകയാണ്. പെട്ടെന്ന് ട്രിംഗ് ട്രിംഗ് ഫോണിന്റെ ശബ്ദം കേട്ട ഉടനെ എമിലി പെട്ടെന്ന് ഫോണെടുത്തു. അന്നയുടെ ശബ്ദം കേട്ടപ്പോൾ എമിലി തുള്ളിച്ചാടി. തുള്ളി ചാട്ടം കണ്ടപ്പോഴേ സുനിതയ്ക്ക് കാര്യം പിടികിട്ടി . സുനിത അടുക്കളയിലേക്ക് ഓടി. പിന്നാലെ എമിലിയും പെട്ടെന്ന് അവർ എല്ലാം വെച്ച് ഒരുക്കി .

കാറിന്റെശബ്ദം കേട്ടപ്പോഴേ രണ്ടുപേരും ഉമ്മറത്തേക്ക് ഓടി. അന്നയെ കണ്ടതും എമിലി ഓടിച്ചെന്ന് ആലിംഗനം ചെയ്തു. തീൻമേശയിൽ കൊണ്ടിരുത്തി പലഹാരങ്ങൾ കഴിപ്പിച്ചു. വൈകുന്നേരമായപ്പോൾ പണ്ടത്തെ തന്റെ കഥകൾ പേരക്കുട്ടിക്ക് പറഞ്ഞുകൊടുത്തു. അന്നയുടെ കുഞ്ഞു മനസ്സിൽ ഇതുകേട്ട് ചിന്തകളുടെ ഒരു കാർമേഘം ഉണ്ടായി. എമിലിയുടെ കഥയിലെ ഭൂമിയും ഇന്നത്തെ ഭൂമിയും... ഇന്നത്തെ ഭൂമിയുടെ ചിത്രങ്ങൾ അന്നയുടെ മനസ്സിലേക്ക് ഓടി വന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. പാടങ്ങൾ നികത്തി ബഹുനിലക്കെട്ടിടങ്ങൾ കെട്ടി പൊക്കുന്നു. അതിന്റെ ഫലമായി വെള്ളപ്പൊക്കം ഉരുൾപൊട്ടൽ എന്നിവയുണ്ടാകുന്നു. ജലസ്രോതസ്സുകളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നു. എന്തിനേറെ പറയുന്നു അന്തരീക്ഷവായുവിൽ പോലും മായം ചേർന്നിരിക്കുന്നു. അങ്ങനെ കുറേ ചിന്തകൾ അന്നയുടെ മനസ്സിലേക്ക് ഓടിയെത്തി അവസാനം അവൾ തന്റെ മനസാക്ഷിയോട് ചോദിച്ചു:" ഇന്നത്തെ മനുഷ്യർ എന്താ ഇങ്ങനെ"?

ജിസ്നാ ജോജി
6 B എം എസ് എം യുപി സ്കൂൾ നിരണം
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ