എം.എസ്.സി.എൽ.പി.എസ്. മലപ്പേരൂർ/അക്ഷരവൃക്ഷം/ മാലിന്യ വിമുക്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യ വിമുക്ത കേരളം

ദൈവത്തിന്റെ സ്വന്തം നാട് ´എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇന്ന് കേരളത്തിൽ അങ്ങനെ വിശേഷിപ്പിക്കുവാൻ തോന്നുകയില്ല. കാരണം ഇന്ന് കേരളം മാലിന്യക്കൂമ്പാരം കൊണ്ട് നിറഞ്ഞിരിക്കുന്നു. റോഡ് സൈഡിൽ ഒക്കെയാണ് ഇന്നിപ്പോൾ മാലിന്യം നിക്ഷേപിക്കുന്നത്.നാളെ ഇത് എന്തുകൊണ്ട് നമ്മുടെ വീട്ടുപടിക്കൽ ആയിക്കൂടാ. അതാണ് നമ്മുടെ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ. കേരളത്തെ മാലിന്യ മുക്ത ആകണമെങ്കിൽ ഗവൺമെന്റ് മാത്രം വിചാരിച്ചാൽ പോരാ. നമ്മളോരോരുത്തരും വിചാരിക്കണം, അതിനാൽ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. വിദേശികൾ കേരളത്തിൽ വന്നാൽ ഇതുപോലെ മാലിന്യം നിറഞ്ഞ ഒരു സംസ്ഥാനം വേറെ ഉണ്ടോ എന്നാവും അവരുടെ ചിന്ത. <

മാലിന്യകൂമ്പാരം മാറ്റണമെങ്കിൽ ആദ്യം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം. അതോടൊപ്പംതന്നെ മാലിന്യങ്ങൾ കമ്പോസ്റ്റ് ചെയ്യുകയും, പ്ലാസ്റ്റിക് കവറുകൾ ഉപയോഗം മാറ്റി പേപ്പർ ബാഗുകളുടെ ഉപയോഗം വർധിപ്പിക്കുകയും വേണം. മാലിന്യ കൂമ്പാരങ്ങൾ കൂടുതലായും നഗരങ്ങളിലാണ് കാണാറുള്ളത് എങ്കിലും ഈയിടെ ഗ്രാമങ്ങളിലും കണ്ടുവരാറുണ്ട്. നമ്മുടെ കൊച്ചു കേരളത്തിലെ ഈ ഗതി വരാൻ കാരണം നമ്മൾ മാത്രമാണ്. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. പിന്നെ ഇനി, `കതിരിൽ വളം വച്ചിട്ട് കാര്യമില്ലല്ലോ´ അതുകൊണ്ട് ഇനി മാലിന്യത്തെയും, മാലിന്യം ഉണ്ടാക്കിയ വരെയും പഴിച്ചിട്ട് കാര്യമില്ല. അതിനുപകരം മാലിന്യങ്ങൾ നീക്കാനായി നമുക്ക് ഒന്നിച്ച് കൈകോർക്കാം. ഹോസ്പിറ്റലിലെ മറ്റും വേസ്റ്റ് കമ്പോസ്റ്റ് ചെയ്യണം. ഈ ഒരു ശുഭ കാര്യത്തിന് നമ്മൾ എല്ലാവരും ഒന്നിച്ചു കൈകോർക്കണം. നമുക്ക് ഒരു വീട് പണിയാൻ ആദ്യം ബേസ് മെന്റ് കെട്ടണം. അതു പോലെ മാലിന്യനിർമാർജനത്തിന് തുടക്കം കുറിക്കാം. പിന്നെ പിന്നെ അതിന്റെ വാർപ് വരെ എത്തും. അതുപോലെ തന്നെ നമുക്ക് മാലിന്യ വിമുക്തമായ ഒരു കേരളത്തിലെ വാർത്തെടുക്കാം. വാർത്തെടുക്കാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം!!

അനന്തകൃഷ്ണൻ
2 A എം എസ് സി എൽ പി എസ് മലപ്പേരൂർ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 09/ 02/ 2024 >> രചനാവിഭാഗം - കവിത