എം.എസ്.സി.എൽ.പി.എസ്. മലപ്പേരൂർ/അക്ഷരവൃക്ഷം/സുഹൃദ്ബന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
സുഹൃദ്ബന്ധം

അരുണും കൂട്ടുകാരും വിദേശത്ത് ജോലി ചെയ്യുന്നവരായിരുന്നു. അവരെല്ലാവരും ഒരു റൂമിൽ താമസിക്കുന്നവരാണ്. അവർക്കുള്ള ഭക്ഷണം സ്വന്തമായി പാകം ചെയ്ത് കഴിക്കുമായിരുന്നു. പകൽ സമയങ്ങളിൽ അവർ ജോലിക്ക് പോവുകയും ചെയ്യും. അങ്ങനെയിരിക്കെയാണ് നാട്ടിൽ കൊറോണ എന്ന മഹാമാരി പിടിപെട്ട വിവരം ഇവർ അറിയുന്നത്. ആർക്കും പുറത്ത് പോലും ഇറങ്ങാൻ ആകാത്ത അവസ്ഥ. അങ്ങനെയിരിക്കെ അവരുടെ കൂടെ റൂമിൽ താമസിക്കുന്ന ഒരു യുവാവ് ബാത്റൂമിൽ തെന്നി വീണു. ഉടൻതന്നെ അവർ എല്ലാവരും ആ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ആവശ്യമായ ചികിത്സ കൊടുക്കുകയും ചെയ്തു. ചികിത്സ എല്ലാം കഴിഞ്ഞ് അവർ തിരിച്ചു റൂമിൽ എത്തി. അങ്ങനെയിരിക്കെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ യുവാവിനെ പനി ബാധിക്കുകയുണ്ടായി. ഇത് അറിഞ്ഞയുടനെ റൂമിൽ താമസിച്ച് മറ്റ് കൂട്ടുകാരെല്ലാം യുവാവിന് കൊറോണ എന്ന മഹാമാരി ആണെന്ന് പറയുകയും റൂമിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. <
പക്ഷേ അരുൺ വളരെ നല്ല ആള് ആയിരുന്നു. അവൻ കൂടെ നിന്നു. അദ്ധേഹത്തെ ഈ അപകടത്തിൽ കൈവിടില്ല. ഉടനെ തന്നെ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുകയും അദ്ദേഹത്തിന് ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ചികിത്സയുടെ റിസൾട്ട് വന്നു അത് നെഗറ്റീവ് ആയിരുന്നു. അറിഞ്ഞപ്പോൾ ആരോഗ്യ പ്രവർത്തകർക്കും അരുണിനും ഒപ്പം യുവാവിന് വളരെയധികം സന്തോഷമായി. ഇത് അറിഞ്ഞ ഉടനെ ആ യുവാവ് അരുണിന് നന്ദി പറയുകയും ചെയ്തു• <
ഗുണപാഠം:- ആപത്ഘട്ടത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്..

അനന്തകൃഷ്ണൻ
2 A എം എസ് സി എൽ പി എസ് മലപ്പേരൂർ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 02/ 2024 >> രചനാവിഭാഗം - കഥ