എം.എച്ച്.എം.യു.പി.എസ്. വാവൂർ/അക്ഷരവൃക്ഷം/കോസല രാജ്യം
കോസല രാജ്യം
ഒരിടത്ത് കോസല രാജ്യം ഉണ്ടായിരുന്നു അവിടത്തെ രാജാവായിരുന്നു ദശരഥ മഹാരാജാവ് അദ്ദേഹത്തെ പ്രജകൾക്ക് എല്ലാം വളരെ ഇഷ്ടവും ബഹുമാനവും ആയിരുന്നു. വളരെ വളരെ സുന്ദരവും വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും പേരുകേട്ട രാജ്യം ആയിരുന്നു രാജാവ് എന്നും രാവിലെ തന്റെ പ്രജകളുടെ വീട് സന്ദർശിക്കുവാൻ വേഷംമാറി സഞ്ചരിക്കാറുണ്ട്. തൻറെ പ്രജകൾ എത്രത്തോളം വ്യക്തിശുചിത്വം ഉള്ളവരാണെന്ന് മനസ്സിലാക്കാൻ വേണ്ടിയായിരുന്നു ഈ സന്ദർശനം . ഗ്രാമവാസികൾ കാർഷികവൃത്തിയിൽ തൽപരരായിരുന്നു അതുകൊണ്ട് തന്നെ വളരെ വൃത്തിയും അടുക്കും ചിട്ടയും ഉള്ള ജീവിതശൈലി അനുവർത്തിച്ചു പോന്നിരുന്നു .ഏറ്റവും വൃത്തിയുള്ള ഒരു കർഷകനെ മത്സരത്തിൽ തെരഞ്ഞെടുക്കുകയും കർഷകന് സമ്മാനങ്ങളും ധനവും നൽകി പോന്നിരുന്നു. ആയിടക്ക് രാജാവ് ഒരു മത്സരം വച്ചു ഏറ്റവും നല്ല കർഷകന്റെ കൃഷിയിടത്തിലെ പകുതി സ്ഥലത്തെ കൃഷി നടത്താനുള്ള അനുവാദം നൽകാം എന്നതായിരുന്നു പന്തയം. ഗ്രാമവാസികൾ എല്ലാം പങ്കെടുത്തു കൂട്ടത്തിൽ വളരെ ദരിദ്രനായ ഒരു പാവം കൃഷിക്കാരൻ ഉണ്ടായിരുന്നു .പന്തയത്തിൽ പാവം കൃഷിക്കാരൻ വിജയിച്ചു. തന്നെ കൊച്ചു കൃഷിയിടവും വീടും പരിസരവും വളരെ വൃത്തിയോടെയാണ് സൂക്ഷിച്ചിരുന്നത് സന്തോഷവാനായ രാജാവ് തന്റെ പകുതി കൃഷിയിടം പാവം കൃഷിക്കാരന് നൽകി ഗുണപാഠം വൃത്തിയും ചിട്ടയുമുള്ള ജീവിതം ആരോഗ്യമുള്ള നാളെയെ വാർത്തെടുക്കുന്നു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |