എം.എച്ച്.എം.യു.പി.എസ്. വാവൂർ/അക്ഷരവൃക്ഷം/കൊറോണ തട്ടിയെടുത്ത അവധിക്കാലം...

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തട്ടിയെടുത്ത അവധിക്കാലം .....

മലകളും പുഴകളും പൂക്കളും നിറഞ്ഞ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു അമ്മുവിന്റെയും സച്ചുവിന്റെയും വീട്. ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ പഠിക്കുന്ന അവർ നല്ല സുഹൃത്തുക്കൾ കൂടിയായിരുന്നു. പെട്ടെന്നായിരുന്നു അത്! ഒരു ദിവസം ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ടീച്ചർ ക്ലാസ്സിലേക്ക് വിളിച്ചു, "കുട്ടികളെ....നാളെ മുതൽ നിങ്ങളാരും സ്കൂളിലേക്ക് വരേണ്ടതില്ല. സ്കൂൾ പൂട്ടി. ഇനി നിങ്ങൾ ഏയാം ക്ലാസ്സിലേക്ക് വന്നാൽ മതി". യേയ്... സ്കൂൾ പൂട്ടിയെ... അമ്മുവും സച്ചുവും മറ്റു കുട്ടികളും സന്ദോശത്താൽ തുള്ളിച്ചാടി. "എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ.. ഞാൻ ഒരു കാര്യം പറയാൻ മറന്നു. ടീച്ചർ തുടർന്നു, എന്തിനാ സ്കൂൾ നേരത്തെ പൂട്ടിയെന്ന് ആർകെങ്കിലും അറിയോ? ".' ഇല്ല ടീച്ചർ...' കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു....... ടീച്ചർ :ലോകമെങ്ങും കൊറോണയുടെ ഭീതിയിലാണ്, കൊറോണ വരാതിരിക്കാൻ നാം ഓരോരുത്തരും മുൻകരുതലുകൾ എടുക്കണം., വൃത്തിയായി നടക്കണം, ഇടക്കിടെ കയ്യും മുഖവും കഴുകണം, കയ്കൾ സോപ്പ് ഉപയോഗിച്ചു കഴുകണം, ചുമക്കുമ്പോൾ മുഖം പൊത്തണം, ഇങ്ങനെ ഒക്കെ ചെയ്യണം. ഇനി വേറെ ആർകെങ്കിലും എന്തങ്കിലും പറയാൻ ഉണ്ടോ? 'ഇല്ല ടീച്ചർ ' സച്ചു പറഞ്ഞു. എങ്കിൽ ശരി കുട്ടികളെ ഇനി നമുക്ക് ഏയാം ക്ലാസ്സിൽ വെച്ച് കാണാം, ടീച്ചർ പറഞ്ഞുതീരും മുന്നേ അവസാന ബെൽ അടിച്ചു. കുട്ടികൾ ബാഗ് എടുത്ത് വീട്ടിലേക്ക് ഓടി. അമ്മുവും സച്ചുവും വളരെ സന്ദോഷത്തോടെ വീട്ടിലേക്ക് നടന്നു. വഴിയിൽ വെച്ച് അമ്മു ചോദിച്ചു " എടാ.... ടീച്ചർ പറഞ്ഞില്ലേ കൊറോണയെ കുറിച്.. ശരിക്കും കൊറോണ എന്ന് പറഞ്ഞാൽ യെന്താടാ " അത് നിനക്കറിയില്ലേ... ഞാൻ ഈയിടെ പേപ്പറിൽ വായിച്ചതാ, കൊറോണ എന്ന് പറഞ്ഞാൽ ഒരു തരം വൈറസ് രോഗമാണ്, കോവിഡ് -19 എന്നാണ് ഈ വൈറസിന്റെ പേര്. ഇപ്പൊ ലോകം മുഴുവൻ ഈ വൈറസിന്റെ കൈപിടിയിലാ !ചൈനയിലാണ് ഈ രോഗം ആദ്യം സ്ഥിതീകരിച്ചത്, .. സച്ചു പറഞ്ഞു. ആണോ? അപ്പൊ നമ്മടെ അവധിക്കാലം ! കളിക്കാൻ ഒന്നും പറ്റൂലെ..? അമ്മു ചോതിച്ചു. ഇല്ലടീ ഈ അവധിക്കാലം കൊറോണ കൊണ്ടുപോയി .... വിഷമത്തോടെ സച്ചു പറഞ്ഞ

ഫാരിസ് റഹ്മാൻ
6 C എം. എച്. എം. എ. യു. പി സ്കൂൾ വാവൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ