എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ വല്ലാത്തൊരു ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
വല്ലാത്തൊരു ലോക്ക്ഡൗൺ


ലോക്ക്ഡൗൺ കാരണം വീട്ടിൽ തന്നെ ഇരുന്നു മടുത്തു..ആദ്യമൊക്കെ സ്കൂളും മദ്രസയും അടച്ചല്ലോ എന്നതിൽ സന്തോഷം ആയിരുന്നു... കൊറോണ കാരണം പഠിച്ച വിഷയങ്ങളിൽ ചിലതിനു പരീക്ഷ പോലും എഴുതാത്തതിൽ സങ്കടമില്ല...എന്നാൽ മാഷിനെയും ചങ്ങാതിമാരെയും കാണാൻ കൊതിയാവുകയാണ്.... “എന്നാ ഇനി സ്കൂൾ തുറക്കുക” എന്റെ നിരന്തര ചോദ്യത്തിന് ഉമ്മ ഇന്നേ വരെ ശരിയായ ഉത്തരം തന്നിട്ടില്ല ചുറ്റുപാടും ഉണ്ടായിരുന്ന ശബ്ദങ്ങളും റോഡുകളിൽ തിങ്ങി നിറഞ്ഞിരുന്ന വണ്ടികളും എല്ലാം ശൂന്യം..... അടുത്തിടപഴുകിയിരുന്ന അടുപ്പക്കാർ വരെ ഇന്ന് അകലം പാലിക്കുന്നു.... കാർട്ടൂണുകളും ചിത്രകഥകളും മറ്റു പല കളികൾ കളിച്ചും ഞാൻ സമയത്തെ തള്ളി നീക്കുന്നു..... നല്ല നാളെക്കായി ഇന്ന് നമുക്ക് അകലം പാലിച്ചു മുന്നേറാം.......

മിഷാൽ. കെ
3 C എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ