എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ/പ്രവർത്തനങ്ങൾ/2025-26
30 യു.എസ്. എസ് അവാർഡ് നേട്ടവുമായി പരപ്പിൽ എം.എം ഹൈസ്കൂൾ
=======================
കോഴിക്കോട്: പരപ്പിൽ എം.എം ഹൈസ്കൂളിൽ 2024-25 അധ്യയന വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ അവാർഡ് കരസ്ഥമാക്കിയ 30 വിദ്യാർത്ഥികളെ അനുമോദിച്ചു.പി. ടി.എ പ്രസിഡണ്ട് സി.എൻ ഇമ്പിച്ചിക്കോയ,ഉപാധ്യക്ഷ ആമിനബി,ഹെഡ്മാസ്റ്റർ ഇ. റിയാസ്, സ്കൂൾ മാനേജ്മെന്റ് ട്രഷറർ നജീബ്, സെക്രട്ടറി പി.വി ഹസ്സൻ കോയ,അബ്ദുറഷീദ്,സ്റ്റാഫ് സെക്രട്ടറി കെ.എം.എ നാസർ, പി. അർജിഷ തുടങ്ങിയവർ സംസാരിച്ചു.

പരപ്പിൽ എം.എം ഹൈസ്‌കൂളിൽ വിപുലമായ പ്രവേശനോത്സവം സംഘടി പ്പിച്ചു
====================
കോഴിക്കോട്: പരപ്പിൽ എം.എം ഹൈസ്‌കൂളിൽ, കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിക്കുന്ന "സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം" ലക്ഷ്യമാക്കി കൊണ്ട് 2025-26 അധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾക്ക് ജൂൺ രണ്ട് (തിങ്കളാഴ്ച) തുടക്കമായി.പ്രവേശനോൽസവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കായി മെയ് 31 (ശനിയാഴ്ച)അദ്ധ്യാപകർ സ്കൂളിലെത്തിച്ചേർന്ന് പ്രവേശനോത്സവത്തിനനായ് വിദ്യാലയം അണിയിച്ചൊരുക്കിയിരുന്നു.സ്കൂളിലെത്തിച്ചേർന്ന നവാഗതരായ കുരുന്നുകളെ സ്വാഗതം ചെയ്യാനായി ബാൻ്റ് മേളം ഒരുക്കിയിരുന്നു.പ്രവേശനോൽസവത്തിന് കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.മൊയ്തീൻ കോയ മുഖ്യാതിഥിയായി പങ്കെടുത്തു.സ്കൂൾ ഹയർസക്കണ്ടറി പ്രിൻസിപ്പാൾ കെ.കെ ജലീൽ, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ഹനീഫ പാലാഴി,ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്റർ ഇ.റിയാസ്,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എ മുഹമ്മദ് കല്ലുരുട്ടി,പ്രൈമറി വിഭാഗം ഹെഡ്മിസ്ട്രസ് പി. ജസീഖ,പി.ടി.എ പ്രസിഡണ്ട് സി.എൻ ഇമ്പിച്ചിക്കോയ,ഉപാധ്യക്ഷ ആമിനബി,മദർ പി.ടി.എ ചെയർപേഴ്സൻ സി.എച്ച് ആയിശ മെറീന,മറ്റ് പി.ടി.എ പ്രതിനിധികൾ,മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോൽസവത്തിൻ്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികൾക്കും പായസം വിതരണം ചെയ്തു.
https://youtu.be/IIoGmiLRY44?si=5ZQWJWGrHWIPUdpm

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വീഡിയോ തയ്യാറാക്കി.
ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അപകടങ്ങളും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.