എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2022-23

പ്രവേശനോത്സവം 2022-23
പ്രവേശനോത്സവം 2022-23

പ്രവേശനോത്സവം പുതുമയാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പ്രാർത്ഥനാഗീതം ആലപിച്ച് തുടങ്ങിയ പ്രസ്തുത പരിപാടി മാനേജർ ശ്രീ അബ്ദുൽ സിയാദ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൗൺസിലർ ശ്രീ ഹബീബുള്ള, ലോവർ പ്രൈമറി- ഹൈസ്കൂൾപി ടി എ പ്രസിഡന്റ് ശ്രീ താരിഖ് അൻവർ, ശ്രീ ഹാരിസ്,മുൻ പി ടി എ പ്രസിഡന്റ് ശ്രീ അബ്ദുൽ കലാം, സെക്രട്ടറി ശ്രീ അഷ്റഫ്, പ്രധാന അധ്യാപകരായ ശ്രീമതി ഷൈൻ, ശ്രീ മുഹമ്മദ് അൻവർ ഹൈസ്കൂൾ സീനിയർ ടീച്ചർ ശ്രീമതി രഹന എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു ...

"ആരോഗ്യം സമ്പത്ത്" വിഷയത്തെ അടിസ്ഥാനമാക്കി

പ്രവേശനോത്സവം 2022-23
പ്രവേശനോത്സവം 2022-23

പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പാവനാടകം കുട്ടികളുടെ നേതൃത്വത്തിൽ അരങ്ങേറി. അഞ്ചാം ക്ലാസിലേക്ക് പുതിയതായി ചേർന്ന കുട്ടികൾക്ക് പേരും ക്ലാസും എഴുതിയ ബാഡ്ജും മാസ്കും നൽകി ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു.. അധ്യാപക കൂട്ടായ്മയിൽ മിഴിവാർന്ന പ്രവർത്തനങ്ങൾകൊണ്ട് പ്രവേശനോത്സവം യഥാർത്ഥത്തിൽ ഉത്സവ പ്രതീതി ഉളവാക്കി...