എം.എം.എൽ.പി.എസ് നെല്ലിശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

നെല്ലിശ്ശേരിയുടെയും പരിസര പ്രദേശങ്ങളുടെയും സർവദോന്മുഖമായ പുരോഗതിയ്ക്കുവേണ്ടി പ്രയത്‌നിക്കുന്ന 'മസ്‌ലഹത്തുൽ മുസ്‌ലിമിൻ എജ്യുക്കേഷണൽ ട്രസ്റ്റി'ന് കീഴിൽ കേന്ദ്ര ഗവൺമെന്റിന്റെ ഏരിയ ഇന്റൻസീവ് പദ്ധതി പ്രകാരം 1995-ൽ നിലവിൽവന്നതാണ് ഈ വിദ്യാലയം. 34 കുട്ടികളും രണ്ട് അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ മാനേജർ അബൂബക്കർ എന്ന ബാപ്പു ആയിരുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായത്തോടെ കെട്ടിടനിർമാണം പൂർത്തിയാക്കിയ ഈ സ്‌കൂളിന് മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ശ്രമഫലമായി 1998ൽ അംഗീകാരം ലഭിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം, ലപ്‌സംഗ്രാന്റ്, മേളകളിൽ പങ്കെടുക്കാൻ അവസരം എന്നിവയെല്ലാമായെങ്കിലും ഫീസ് ഈടാക്കാതെ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിലെ അധ്യാപകരുടെ ശമ്പളക്കാര്യം തീരുമാനമായില്ല. എ.ഐ.പി. അധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റിന്റെയും ശ്രമഫലമായി 2013 ജനുവരി 16ന് എ.ഐ.പി. സ്‌കൂളുകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉത്തരവായി. ഇതിനെതിരായി എടപ്പാൾ ഉപജില്ലയിലെ നെല്ലിശ്ശേരി എ.ജെ.ബി. സ്‌കൂൾ ബഹു: ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തതിനെതുടർന്ന് മുഴുവൻ എ.ഐ.പി. സ്‌കൂളുകളേയും ബാധകമാക്കിക്കൊണ്ട് ശമ്പള ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. 2003 നവംബർ മാസത്തിൽ പ്രതികൂലമായാണ് ഹൈക്കോടതി വിധിയുണ്ടായതെങ്കിലും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. ബഹു: സുപ്രീംകോടതിവിധി പ്രകാരം ഗവൺമെന്റ് 2004-ൽ ഇറക്കിയ ഉത്തരവിൽ സംസ്ഥാനത്തെ എ.ഐ.പി. സ്‌കൂളുകളിലെ 238 അധ്യാപക-അധ്യാപകേതര തസ്തികകൾ സർക്കാർ അംഗീകരിക്കുകയും അംഗീകൃത തസ്തികയിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം നൽകാനും ഉത്തരവായി. സ്‌കൂളിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരു വർഷമായിരുന്നു 2012-13. പി.ടി.എ..യുടെയും ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തെടെ Building as a learning Aid എന്ന പദ്ധതി, ക്ലാസ്മുറികൾ അടച്ചുറപ്പുള്ളതാക്കൽ, സ്‌കൂളിലൊരു പ്ലേപാർക്ക്, പ്രീ-പ്രൈമറി, സ്മാർട്ട് ക്ലാസ്‌റൂം എന്നീ സ്വപ്‌നങ്ങൾ എല്ലാം യാഥാർഥ്യമായി.

സ്‌കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2015 നവംബർ മാസം. കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റൻസീവ് പ്രോഗ്രാമിലുൾപ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോൾ പ്രവർത്തിക്കുന്നതുമായ 35 സ്‌കൂളുകൾക്ക് 16-1-2003 മുതൽ മുൻകാല പ്രാബല്യത്തോടെ എയിഡഡ് പദവി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പി.വി. ബാവഹാജിയാണ് ഇപ്പോഴത്തെ മാനേജർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം