എം.എം.എച്ച് .എസ്.ന്യൂ മാഹി/അക്ഷരവൃക്ഷം/ ഒടുവിൽ ചില അപരിചിത കാഴ്‍ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒടുവിൽ ചില അപരിചിത കാഴ്‍ചകൾ

വെറുക്കപ്പെട്ട കൊറോണ
നിങ്ങൾ വേഗം മടങ്ങുക
ഭൂമിയെ ശവകുടീരമാക്കി മാറ്റാതെ
നിങ്ങൾ വേഗം മടങ്ങുക
കൂട്ടിലിട്ട മൃഗങ്ങളെ കണ്ട്
വിനോദമാക്കിയ ഞങ്ങൾക്ക്
നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി
കൂടലായ അവസ്ഥ അസഹനീയം
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ്
വീട് ഗംഭീരമാക്കിയ ഞങ്ങൾക്ക്
പൊതുസ്ഥലത്ത് നടക്കാനോ
കഴിയാത്ത അവസ്ഥ അസഹനീയം
നാലു പേർക്ക‍ു മുമ്പിൽ
അഹങ്കാരം മാത്രം തെളിച്ചു പിടിച്ച് മുഖങ്ങൾ
മാസ്ക് കൊണ്ട് മറക്കേണ്ടി വന്ന
അവസ്ഥയും അസഹനീയം
ഇല്ലാത്ത സമയങ്ങളുമായി
ജീവിച്ച ഞങ്ങളിപ്പോൾ
കൃഷിചെയ്തും വായിച്ചും സമയം നീക്കുന്ന
അവസ്ഥയും അസഹനീയം
എങ്കിലും തിരക്കുള്ള ജീവിതമാണ്
പുതിയ മനുഷ്യരായ ഞങ്ങൾക്കിഷ്ടം
പരിചിതമായ കാഴ്ചകൾ
തിരികെ വേണം ഞങ്ങൾക്ക്
ഈ അപരിചിത ങ്ങൾ ഒടുവിലത്തേതാകരുത്
അതിനാൽ വെറുക്കപ്പെട്ട കൊറോണ
നിങ്ങൾ വേഗം മടങ്ങുക
 

ശ്രീപിക. ടി.എച്ച്
10 D എം.എം.എച്ച് .എസ്.ന്യൂ മാഹി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത