എം.എം.എച്ച്.എസ്സ്. പന്തലാംപാടം/അക്ഷരവൃക്ഷം/എന്റെ മാതൃഭാഷ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മാതൃഭാഷ

"മറ്റുള്ള ഭാഷകൾ ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ " ഒരു കൊച്ചുകുഞ്ഞ് ആദ്യമായി സംസാരിക്കാൻ തുടങ്ങുമ്പോൾ ആദ്യമായി ഉച്ചരിക്കുന്നത് 'അമ്മ' എന്ന മഹത്തായ വാക്കാണ്. അ അമ്മയ്ക്ക് തുല്യമാണ് മാതൃഭാഷ. ഒരു കുട്ടി വളർന്നു വരുമ്പോൾ, അവനെ വിദ്യാലത്തിൽ ചേർക്കുമ്പോൾ, അവന്റെ അമ്മ ഭാഷയായ മലയാളത്തിന്റെ പ്രാധാന്യം മനസിലാകാതെയും കുട്ടികൾക്കു അത് മനസിലാക്കി കൊടുക്കാതെയും, എന്റെ മക്കൾ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ, അവർക്ക് ഇംഗ്ലീഷ് മാത്രമേ അറിയൂ എന്ന പൊങ്ങച്ചം പറഞ്ഞു നടക്കുന്ന ഒരു കൂട്ടം അമ്മമാർ നമ്മുടെ സമൂഹത്തിലുണ്ട്. മലയാള ഭാഷയെ ഇവിടെ തികച്ചും തരം താഴുത്തുകയാണ്. ഈ ചിന്താഗതി തികച്ചും തെറ്റാണ്. മലയാളഭാഷ അല്ലെങ്കിൽ മാതൃഭാഷ സംസാരിക്കുന്നതിൽ അപമാനം അല്ല, മറിച് അഭിമാനം ആണ് വേണ്ടത്. "ജനിക്കും നിമിഷം തൊട്ടെൻ മകനിഇംഗ്ലീഷ് പഠിക്കണം അതിനാൽ ഭാര്യതൻ പേർഇംഗ്ലണ്ടിൽ തന്നെ ആക്കി ഞാൻ " ആധുനിക യുഗത്തിലെ കേരളീയന്റെ മാനസികമായ അടിമത്തമാണ് കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളിൽ പരാമർശിക്കുന്നത്. ലോക ഭാഷയിൽ നമ്മുക്ക് ഇംഗ്ലീഷിലുള്ള പ്രാധാന്യം അവഗണിക്കാൻ ആവില്ല. വിജ്ഞാന സമ്പാദനത്തിൽ ഏറ്റവും ഉപകരിക്കുന്ന ഭാഷ ഇംഗ്ലീഷ് തന്നെയാണ്. അതിനാൽ പാഠ്യപദ്ധതിയിൽ ഇംഗ്ലീഷ് ഭാഷക്ക് അർഹമായ സ്ഥനം നൽകുക തന്നെ വേണം. പക്ഷെ ഒരു വിദ്യാർത്ഥി വിദ്യാഭ്യാസം ആരംഭിക്കേണ്ടത് മാതൃഭാഷയിലൂടെ തന്നെയാവണം . മലയാള നാടിന്റെ സംസ്കാരം അറിയുന്നത് മലയാള ഭാഷയിലൂടെ ആണ്. വിദ്യാഭ്യാസത്തിന് ഏത് ഭാഷയും ആവാം എന്നാൽ, സ്വന്തം അമ്മയെയും അച്ചനെയും തിരിച്ചറിയാനും തിരിച്ചറിവ് സ്വീകരിക്കാനും മാതൃഭാഷ വേണം അതാണ് മാതൃഭാഷയുടെ മഹത്വം...

ഗ്ലോറി സാജൻ
8 C എം.എം.എച്ച്.എസ്സ്._പന്തലാംപാടം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം