എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

അധ്യാപകരായ ശ്രി ജോജിമോൻ മാത്യു ,മുഹമ്മദ് ആസിം ടി എം ,ഷീന കെ തോമസ് ,പുഷ്പ ജോർജ് ,അഷിത എം ഷാഹുൽ ,ചിത്ര ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 45 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .കൺവീനർ ആയി ജോജിമോൻ മാത്യുവിനെ തെരഞ്ഞെടുത്തു .

പരിസ്ഥിതി ദിനം

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 ,ലോക പരിസ്ഥിതി ദിനം ആചരിച്ചു .പരിസ്ഥിതി ദിന സന്ദേശം വായിച്ചു .പ്രതിജ്ഞ കുട്ടികൾ ചൊല്ലി .ക്വിസ് മത്സരം നടത്തി .പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു .പി ടി എ പ്രസിഡണ്ട് ,പ്രഥമാധ്യാപിക ,മാനേജർ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു .