എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഉളളടക്കം

  • പ്രാദേശിക ചരിത്രം
  • ആമുഖം
  • മേൽമുറി ഒരെത്തി നോട്ടം
  • രാമ സിംഹ കേസ് മേൽമുറിക്കുളള ബന്ധം
  • അറിയപ്പെടുന്ന കായികതാരങ്ൾ
  • ആദ്യത്തെ സ്കൂൾ
  • ആദ്യതേത മപ്പിള സ്ക്കൂൾ
  • സംസ്കാരത്തിന്റെ പാരമ്പര്യവഴികൾ
  • കോണപാറ ഭൗതിക ചരിത്രം
  • ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം
  • വീട്ടുപേരുകൾ വിശേഷങൾ
  • ഇനിയും ദൂരമേറെ

പ്രാദേശിക ചരിത്രം

എന്റെ നാടയ മേൽമുറി, കോണാംപാറ എന്നിവയുടെ പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം കുറിക്കുകയാണ് ഇതിൽ ചില അനുഭവങ്ങൾ സ്വയം രൂപികരികേണ്ടി വന്നു . എങ്കലും പരമാവധി വസ്തുനിഷ്ഠമായും പൂർണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂർത്തിയാക്കാൻ ഞാൻ ശമിച്ചിടുണ്ട് ആകാംക്ഷ പൂർവമായ അനേഷണങ്ങൾക്ക് ഇടയിൽ ലഭിച്ച വിവരങ്ങൾ ഞാനിവിടെ എഴുതുന്നു

ആമുഖം

നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി സമാർജ്ജിച്ച അനുഭവങ്ങളുടെ ജിവരേഖയാണ് ചരിത്രം . ചരിത്രമാണ് ജനതയുടെ വഴികാട്ടി വർത്തമാന ജിവിദത്തെ അർഥപൂർണമാക്കുന്നഎല്ലാ മുലങ്ങളും ആദർശങ്ങളും ചരിത്രത്തിൽനിന്നാണ് ഉരുത്തിരിയുന്നത് ഈചരിത്രം വർത്തമാനകാല മനുഷ്യനെ പ്രചോദിപ്പിക്കാൻ സഹായകമാണ് ഇത് മേൽമുറി ഗ്രാമ മനുസുകളുടെവിശുദ്ധഭൂമി കളങ്കമില്ലതെചിരിക്കാനുളള സിദ്ധികൈമോശം വരാതെ മനസ്സിൽ സൂക്ഷിച്ച് വെക്കുന്നവർ വിത്യസ്ത സംസ്കാരങ്ങളോട് അന്യോന്യം ഇടഞ്ഞും, ഇണങ്ങിയും പരിശീലിച്ചവർ. ജിവിതത്തിൻ ഊടവഴികളിൽ നിഷ്കളങ്കതയുടെ മുദ്ര എറ്റു വാങ്ങിയവർ മേൽമുറിയുടെ നിഷ്കളങ്കതയും,സ്വച്ചശാന്തിയും ഇവിടത്തുകാരുടെ സ്യകാര്യമാകുന്നു. പുറത്തുകാണുന്ന കർക്കശത്ന്റെയും പുരുഷ്യത്തിന്റെയും ഉളളിൽ ഇവാടത്തുകാർകാത്തു സൂക്ഷിക്കുന്നത് ലാളിത്യത്തിന്റെയും ആർ‍ദ്രതയുടെയും നിരുറവകളാണ് .


മേൽമുറിയിലൂടെ ഒരെത്തി നോട്ടം

ഒരു പട്ടണത്തിന്റെ രൂപ ഭാവങ്ങൾ ഏകദേശം സ്യായത്തമാക്കിക്കഴിഞ്ഞ ഈ മോൽമുറിയിൽ ആദ്യം ജിവിച്ചിരുന്നത് ആരായിരിക്കണംവായിച്ച അറിഞ്ഞിട്ടുള്ളതു പോലെ കാട്ടിൽ നിന്ന് കായ്കനികൾ പറിച്ചു നിന്നും വന്യ മ്യഗങ്ങളെ വേടയാടിയും എല്ലാ അറ്‍ത്ഥത്തിലും കാട്ടു മ്യഗളോടു ഏറെ സാദ്യശ്യം പുലർത്തുന്ന ഒരു ജനത നമ്മുടെ പിൻമുറക്കാരയി ജീവിച്ചിരൂന്നു . എന്നു നാം വിശ്യസിക്കുന്നു മേൽമുറിയുടെ ചരിത്രാന്യേഷണത്തിന് മുതിർ‍ന്നപ്പോൾ ഞാൻ ആദ്യം അന്യേഷിച്ചതും ഇതുതന്നെയാണ് കേരളത്തിലെ ഭൂപ്രദേശങ്ങളിൽ മനുഷ്യൻ അധിവസിക്കാൻ ആരംഭിച്ചത് മഹാശിലയുഗത്തോടെയാണ് .എന്നാണ് ഭുരിഭാഗം ചരിത്ര കാരന്മാരൂടോയും നിരിക്ഷണം ഏതാണ്ട് 5000 വർഷം മുതൽ 2000 വർഷം മുൻപുവരെ നീണ്ടുനിന്ന ഈ ചരിത്രാതികാലത്തു തന്നെ നമ്മുടെ നാട്ടിൽ ജനവാസമുണ്ടായിരൂന്നു വെന്നതിനുള്ള ദ്യഷ്ടാന്തമാണ് അധികാരിത്തെടിയിലെമുഹമ്മദ് കാക്കാന്റെ മകന് വീട് വകൂന്നതിനായി കുഴി കുഴിച്ചപ്പോൾ ലഭിച്ച കളിമൺ ഭരണി കളും അക്കാലത്തെ ശവസംസ്കാരവുമായി ബന്ധപ്പെട്ട കളിമൺ പാത്രങ്ങളും നന്നങ്ങാടി എന്നാണ് ചരിത്ര പണ്ഡിതർ ഇതിനെ വിളിക്കുന്നത് ആധുനിക മനുഷേയനിലേറെ വന്യമ്യഗങ്ങളുമായി ജിവിതരീതിയിലും ആഹരസമ്പാദത്തിലും ഏറെ സാദ്യശ്യങ്ങളുള്ള ഒരു തലമുറ നമ്മുടെ പിൻമുറക്കാരയി ഈമണിൽ ജീവിച്ചരൂന്നു വെന്നുളളതിനുളള ഉത്തമ ഉദാഹരണമാണിത്. കാട്ടുകിഴങ്ങും കാട്ടു പഴങ്ങളും വേട്ട മാംസവും ഒക്കെയായി പരസ്പരം സ് നേഹിച്ചും കലഹിച്ചും പരിമിതമായ മോഹങ്ങളുമായി കഴിഞ്ഞിരൂന്ന കാട്ടു മനുഷ്യരായിക്കാം ഈ മണ്ണിൽ ആദ്യം താമസിച്ചിരുന്നത് തുടർന്ന് ശിലായുഗത്തിന്റെ അവസാനകാലത്ത് മനുഷ്യൻ വാസമുറപ്പിച്ചത് നദിതിരങ്ങളിലായിരുന്നു. എന്നതുരൊണ്ട് നമ്മുടെ നാടിന്റെ(മേൽമുറിയുടെ) വരദാനമായ പുത്തൻതോട് അന്നു നിലനിന്നിരുന്നു എന്നു വേണം അനുമാനിക്കാൻ ഇത് ചെന്ന വസാനിക്കൂന്നത് കടലുണ്ടി പുഴയിലാണ്. എല്ലാതലമുറക്കും ജലമേകുന്നകടലുണ്ടിപുഴ ചരിത്രത്തിന്റെ ഏറ്റവും വിശ്വസനിയ ദ്യക്സാക്ഷിയാണ്. ക്യസ്തുവിന് തെട്ടുമുൻ‍പുള്ള നുറ്റാണ്ടുകൾ ലോക ദാർശനികതക്ക് ഇന്ത്യയുടെ ശ്രദ്ധേയ സംഭാവനകളായ ബുദ്ധ ജൈവമതങ്ങൾ ആവിർ‍ഭവിച്ചത് ഈ കാലത്താണ്. ലൗകിക ജിവിതത്തിന്റെ നിറപ്പകിട്ടു കളേയും ദു:ഖ ഹേതുവായി തിരിച്ചറിഞ്ഞ ബുദ്ധജൈവ സന്യാസിമാർ വനങ്ങള്ടെ നിശ്ശബ്ദതയിലും ജിവകാരുണ്യ പ്രനർത്തനങ്ങളിലു മാണ് സായൂജ്യം കണ്ടെത്തിയിരുക്കുന്നത്.അതിനിടെ ഉത്തരേന്ത്യയിലെ ചില പ്രതികുല സാഹചര്യങ്ങളെ നോരിടേണ്ടി വന്നപ്പോൾ അവർ സ്വചന്ദമായി എകാന്ദ തപസ്സനുഷ്ടിക്കുന്നതിന്നുയോജ്യമായ പ്രദേശം തോടി ദക്ഷിണേന്ത്യയിലേക്ക് പാലായനം ചെയ്തുവെന്നാണ് ചരിത്രം. മലപ്പുറത്തിൽ നിന്നം കീഴ് മുറിദേശം അതിൽ നിന്നം മേൽമുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേൽമുറിയുണ്ടായതെന്ന് ചരിത്രം. മേലിൽ


സംസ്കാരത്തിന്റെ പാരമ്പര്യ വഴികൾl

മേൽമുറിയുടെ റോഡരികിൽ മരക്കുറ്റികൾ പോലെ നേർച്ചപ്പെട്ടികൾ കാണാമായിരുന്നു. മലപ്പുറം ശുഹദാക്കളുടെ നോർച്ചപ്പെട്ടികളാണിവ.

പണ്ട്കാലത്ത് മലപ്പുറത്തിനടുത്തോടുള്ള എല്ലാ മുസ്ലിംഗളും ജുമുഅ നമസ്കരിച്ചിരുന്നത് മലപ്പുറം വലിയപള്ളിയിലായിരുന്നു. വലിയങ്ങാടിപള്ളിക്ക് മുസ്ലിംഗളെ കൊള്ളചെയ്യാൻ വന്നവരെ മാപ്പിളമാർ‍ സധൈര്യം നേരിട്ടു. ഇവരോടൊപ്പം എല്ലാ വിഭാഗം ആളുകളും അണിനിരന്നു. ഈ പടയോട്ടത്തിന് ജീവരക്തം നല്കേണ്ടിവന്ന അനേകം പേരുണ്ട് അവർ ശുഹദാക്കൾ ‍‍‍‍‍‍‍എന്ന പേരിൽ അറിയപ്പെടുന്നു. അന്നുമുതൽ ശുഹദാക്കളുടെ സ്മരണപുതുക്കാൻ എല്ലാവർഷവും നേർച്ച നടക്കുമായിരുന്നു. പൊടിയാട്ടുകാർ അന്ന് നേർച്ചവസ്തുക്കളൊക്കെ പിരിച്ചെടുത്ത് സിയാറത്തിനായി കൂട്ടമായി മലപ്പുറത്ത്പോവുക പതിവായിരുന്നു. ഇതായിരുന്നു പ്രസിദ്ധമായ 'പൊടിയാട്ടെ പെട്ടി'. ഇന്നും ഈ നേർച്ച നടക്കുന്നുണ്ടെങ്കിലും മേൽമുറിയുടെ പൊടിയാട്ടെ പെട്ടി വെറും ചരിത്രമായി അവശേഷിച്ചു. മേൽമുറി ഇന്നും പള്ളികളാലും മത വിദ്യാഭ്യാസം കൊണ്ടും സമൃദ്ധമാണ്. പാരമ്പര്യമായി ലഭിച്ച ഈ അനുഗ്രഹ വഴികൾ സുക്ഷിക്കുന്നവരാണ് മേൽമുറിക്കാർ. മേൽമുറിയിലെ ആദ്യത്തെ പള്ളി ഇരുപത്തേഴിലെ പാറമ്മൽ പള്ളിയാൺ. അതിന് മുമ്പ് മേല്മുറിക്കാരുടെ ആശ്രയം മലപ്പുറം പള്ളിയായിരുന്നു. മേൽമുറിയുടെ പ്രസിദ്ധമായ ആലത്തൂർപടി ജുമുഅത്ത് പള്ളി സ്ഥാപിതമായത് 1886 ലാണ്. ആദ്യം ഓലയും പുല്ലും മേഞ്ഞ നിസ്കാര പള്ളിയായിരുന്നു.

നിരവധി പണ്ടിതൻമാർക്ക് ജന്മം നല്കിയ മഹത്തായ ദർസ് നടക്കുന്നത് ആലത്തൂർപടി പള്ളിയിലാണ്. 'പൊടിയാട്ടെ ദർസ് ' എന്ന പേരിൽ ഇത് ഇന്നും പ്രസിദ്ധമാണ്. ഈ ദർസിന്റെ പാരമ്പര്യം ഇന്നും ആലത്തൂർപടിയിൽ നിലനിൽകുന്നുണ്ട്.

മേൽമുറിയില് പള്ളികള് അവരുടെ സാംസ്കാരിക കേന്ദ്രങ്ങളാണ്. മേല്മുറിക്കാരുടെ ജീവിത ചക്രത്തിന്റെ ദിശ തിരിഞ്ഞുകൊണ്ടിരിക്കുന്നത്.

എല്ലാ പളളികളിലും മാസത്തിലൊരിക്കലെങ്കിലും സ്വലാത്തും പ്രാർത്തനയും നടന്നുവരുന്നുണ്ട്. ഇതിനകം സ്വലാത്തുനഗറിലെ മാസാന്തരസ്വലാത്ത് ജില്ലക്ക് പുറ്ത്തും പ്രചാരം നേടിക്കഴിഞ്ഞു.


ചരിത്രത്തിന്റെ പാഠം

മേൽമുറിയുടെ ധീര സ്മരണകൾക്ക് മുന്നിൽ മിഴിവേകുന്ന ചരിത്ര സംഭഴങ്ങൾ നിരവധിയാണ്. ദേശപ്പെരുമയുടെ ആധിയും ആവേശവും നിറഞ്ഞതും പടയോട്ടങ്ങളുടെയും ചെറുത്തുനിൽപിന്റെയും വീര ചരമങ്ങളുടെയും ഇതിഹാസ ഭൂമികയാണിത്. ഇന്നും 1921ലെ മലബാർ ലഹളയിൽ വീര്യമൃതു മരിച്ചവരുടെ ഖബറിടങ്ങൾ കോണോംപാറ, അധികാരത്തൊടി പ്രദേശങ്ങളിൽ കാണാൻ സാധിക്കുന്നു.


ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം'

സാമൂതിരി രാജാവിന്റെ സാമന്തൻമാരായ പാറ നമ്പീശൻമാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.