എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര/അക്ഷരവൃക്ഷം/കഥ -മാളു

Schoolwiki സംരംഭത്തിൽ നിന്ന്
മാളു


എങ്ങും നിശബ്ദത മാത്രം.... ഒന്ന് ശ്രെദ്ധിക്കു.. ശ്വാസം എടുക്കുന്ന ഒച്ച പോലും കേൾക്കാം... നന്നായിട്ട് വിശക്കുന്നു... കുട്ടികൾ തളർന്നു ഉറങ്ങുന്നു... മാളു അവളുടെ വീട്ടിലെ അവസ്ഥ ഓർത്തു വിഷമിച്ചു.. ഭർത്താവിന് ജോലിക്ക് പോകാൻ പറ്റില്ല.. ഒരു അപകടത്തിൽ പരിക്ക് പറ്റി കിടപ്പിലാണു. വീട്ടു ജോലിക്ക് പോയാണ് കാര്യങ്ങൾ നടത്തിയിരുന്നതു. ഇപ്പോ എന്തോ ഒരു അസുഖം ആണത്രേ എല്ലായിടത്തും.. അതു കൊണ്ട് ജോലിക്ക് പോകുന്ന വീട്ടിൽ ചെല്ലണ്ട എന്നു പറഞ്ഞു.. അപ്പോഴാണ് വീട്ടിൽ പട്ടിണി കടന്നു വരാൻ തുടങ്ങിയത്. മാളു അവളുടെ കുട്ടി കാലത്തെ കുറിച്ച് ഓർത്തു... നാട്ടിലെ പ്രമാണിയായ നാരായണൻ മുതലാളിയുടെ ഏക മകൾ... എല്ലാം കൊണ്ടും സർവ്വ ഐശ്വര്യത്തിലും വളർന്ന കുട്ടി.. വീട്ടിലെ കണക്കു പിള്ളയുടെ മകൻ.. കൃഷ്ണൻ.. കാണാൻ സുമുഖൻ... സർവ്വ ഗുണ സമ്പന്നൻ.. സത്യസന്ധമായി ജോലിക്ക് അച്ഛനെ സഹായിച്ചു തറവാട്ടിൽ തന്നെ കൂടി... മുതലാളിക്കും അവനെ വിശ്വാസം ആണ്. പ്രായത്തിന്റെ പക്വത ഇല്ലായ്മക്കിടയിൽ എപ്പോഴോ മാളു കൃഷ്ണന്റെ മനസ്സിൽ ഇടം നേടി. അവർ അവരുടെതായ ജീവിതം ആഗ്രഹിച്ചു. സ്വപ്നങ്ങൾ നെയ്തു നടക്കുന്ന നേരത്തു.. അവർ രണ്ടു പേരും കുള കടവിൽ സംസാരിച്ചു ഇരിക്കുന്നത് തറവാട്ടിൽ ഉള്ള അടുക്കളകാരി കണ്ടു.. ആ സ്ത്രീ അവരെ രണ്ടു പേരെയും വഴക്ക് പറഞ്ഞു.. അങ്ങനെ അന്ന് അവർ തത്കാലം പൊതു ഇടങ്ങളിൽ ഉള്ള കൂടി കാഴ്ച്ച ഒഴിവാക്കി.. പക്ഷെ... ഈ വിവരം എങ്ങനെയോ നാരായണൻ മുതലാളി അറിഞ്ഞു. അയാൾ മകളെ പറഞ്ഞു മനസിലാക്കാൻ നോക്കി.. പിന്നെ ഭീഷണി ആയി.. ഇതിൽ ഒന്നിനും കൃഷ്ണന്റെ കൂടെ ജീവിക്കാൻ ഉള്ള മാളുന്റെ തീരുമാനം മാറ്റാൻ സാധിച്ചില്ല.. ഒടുവിൽ മുതലാളി മകളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു... കൃഷ്ണൻ മാളൂനെ കൂട്ടി വീട്ടിൽ വന്നു.. അവിടെ മാളൂന്റെ വീട്ടിലെ ഒരു സൗകര്യവും ഇല്ലായിരുന്നു.. എന്നാലും സ്നേഹം നിറഞ്ഞ കൃഷ്ണന്റെ സ്വഭാവം അവളെ തൃപ്തിയായി ജീവിക്കാൻ പഠിപ്പിച്ചു. കൃഷ്ണൻ വേറെ ഒരു വീട്ടിൽ കണക്കു നോക്കാൻ പോയി തുടങ്ങി. ജീവിതം അങ്ങനെ ഒരു താളത്തിൽ പോകുന്നു.. അതിനിടയിൽ അവർക്ക് രണ്ടു കണ്മണികൾ ജനിച്ചു.. അത്തുവും അല്ലുവും... സന്തോഷം നിറഞ്ഞ കുടുംബം. ഇടയ്ക്ക് അങ്ങാടിയിൽ പോകുമ്പോഴും മറ്റും.. മാളു അവളുടെ അച്ഛനെ കാണാറുണ്ട്. പക്ഷെ നാരായണൻ മുതലാളി മാളൂനെ ശ്രെദ്ധിക്കുക പോലും ചെയ്യാതെ പോകും. അതിൽ അവൾക്കു സങ്കടം തോന്നാറുണ്ട്. കഴിഞ്ഞ മഴക്കാലം.. നാടും വീടും വെള്ളത്തിൽ മുങ്ങിയ സമയം.. അപ്പോഴാണ് അവരുടെ ജീവിതത്തിൽ കരി നിഴൽ പടർന്നു തുടങ്ങിയത്. കൃഷ്ണൻ മനുഷ്യത്വം ഉള്ള ആളായിരുന്നു. അടുത്ത വീട്ടിലെ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണപ്പോൾ അവിടെ സഹായിക്കാൻ പോയതാ.. അപ്പോൾ അടുത്തു നിന്ന ഒരു വല്യ മരം മറിഞ്ഞു വീണു.. കൃഷ്ണൻ അതിന്റെ അടിയിൽ പെട്ടു പോയി. നട്ടെല്ല് തകർന്നു.. കാല് ഒടിഞ്ഞു.. ആകെ മൊത്തം കൃഷ്ണൻ കിടപ്പിലായി.. അതോടെ ജീവിതം വഴി മുട്ടിയ അവസ്ഥ.. അപ്പോൾ മുതൽ ആണ് മാളു വീടുപണിക്ക് പോയി തുടങ്ങിയത്.. കൃഷ്ണന്റെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും കൂടെ നടത്താൻ മാളു നന്നായി പാടുപെടുന്നുണ്ടായിരുന്നു. അപ്പോഴാണ് ഇടിതീ പോലെ.. ഒരു അസുഖം എല്ലാടത്തും പടർന്നു പിടിച്ചത്. വിദേശത്ത് നിന്ന് എങ്ങാണ്ട് നാട്ടിൽ പടർന്നതാനെന്നു.. പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ.. മരുന്ന് വാങ്ങാൻ പോലും കാശില്ല. ഇന്ന് അവസാനത്തെ അരിമണിയും തീർന്നു. എന്തു ചെയ്യണം എന്നു ഓർത്തു ഇരിക്കുമ്പോൾ ആരോ ഒരു അപ്പൂപ്പൻ പുറത്തു വന്നു നിക്കുന്നു എന്നു അത്തു വന്നു പറഞ്ഞത്.. പുറത്തു ഇറങ്ങി നോക്കിയപ്പോൾ മാളു ഞെട്ടി പോയി. നാരായണൻ മുതലാളി ആയിരുന്നു ആ അപ്പൂപ്പൻ. മാളൂന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അവൾ തല കുനിച്ചു വരാന്തയിൽ നിന്നും മുറ്റത്തു ഇറങ്ങി മിണ്ടാതെ നിന്നു. നാരായണൻ മുതലാളി അവളുടെ അടുത്ത് വന്നു തലയിൽ തലോടി. മാളു ആ കാലിൽ വീണു മാപ്പു പറഞ്ഞു.. അയാൾ അവളെ പിടിച്ചു എണീപ്പിച്ചു. സാരമില്ല.. കഴിഞ്ഞതെല്ലാം മറക്കാം... കൃഷ്ണനേം കുട്ടികളെ കൂട്ടി തറവാട്ടിൽ പോകാം എന്നു പറഞ്ഞു.. കുറെ സാധനങൾ ഒക്കെ മാളൂന്റെ കയ്യിൽ കൊടുത്ത്. പോകാനായി തയ്യാറായി വരാൻ പറഞ്ഞു. മാളു അതെല്ലാം അകത്തു കൊണ്ട് വച്ചു. മാളു അവളുടെ അച്ഛൻ വീട്ടിലേക് വിളിച്ചതിൽ സന്തോഷം ഉണ്ടെന്ന് പറഞ്ഞു. എന്നാൽ അവൾ ഇവിടം വിട്ടു വരാൻ തയ്യാർ അല്ല എന്നു പറഞ്ഞു.. കുറച്ചു ബുദ്ധിമുട്ട് ആണെങ്കിലും സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു ഞങ്ങളുടെ.. അതു കൊണ്ട് ഞങ്ങൾ ഇവിടെ തന്നെ നിന്നു കൊള്ളാം എന്നു പറഞ്ഞു.

ഒരിക്കൽ ഇറക്കി വിട്ട വീട്ടിലേക്ക് തിരിച്ചു പോകാൻ മാളൂന്റെ മനസ് തയാറായിരുന്നില്ല. എന്നാൽ അവളുടെ അച്ഛന്റെ മനസ് മാറിയതിനു അവൾ ഭഗവാനെ സ്തുതിച്ചു. ഇങ്ങനെ ഓരോ സന്ദർഭം വരുമ്പോൾ ആണല്ലോ നമ്മൾ ഓരോ വ്യക്തിയെയും തിരിച്ചറിയുന്നത്. മാളൂനെ കാണാൻ നാട്ടിൽ എങ്ങും ഒരു മഹാമാരി വരേണ്ടി വന്നു... വൈകി ആണെങ്കിലും തിരിച്ചറിവുകൾ നല്ലതല്ലേ...

                                    Fathima,
                                     9A, M. M. R. H. S.S