Theme:End Plastic Pollution Globally

ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി 2025 ജൂൺ 5 സ്കൂൾ എക്കോ ക്ലബ്ബിന്റെയും എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങി വിവിധ യൂണിറ്റുകളും സംയുക്തമായി പരിസ്ഥിതി ദിന ആഘോഷം നടത്തി. പിടിഎ പ്രസിഡൻറ് ശ്രീ മൊയ്തു കെ ഉദ്ഘാടനം നിർവഹിച്ചു തൊണ്ടർനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ മൊയ്തു

പരിസ്ഥിതി ദിന സന്ദേശം നൽകി. ആഗോളതലത്തിൽ തന്നെ പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള സന്ദേശം ഉൾക്കൊണ്ട് സ്കൂൾ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് ആയിരിക്കുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജു ബി ടി കെ ആഹ്വാനം ചെയ്തു എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ ചെണ്ടുമല്ലി തൈകൾ നട്ടുപിടിപ്പിച്ചു. എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു പരിസ്ഥിതി ദിനത്തിന് ആശംസകൾ അറിയിച്ച് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ഏലിയാമ്മ ഏലിയാസ് ,സീനിയർ അസിസ്റ്റൻറ് ശ്രീ തോമസ് ഐസി എന്നിവർ സംസാരിച്ചു തുടർന്ന് ഗൈഡ്സ്ന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ ബോധവൽക്കരണ നൃത്ത പരിപാടി സംഘടിപ്പിച്ചു .ശേഷം വിവിധ മത്സരങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അന്ന് നടത്തിയ പരിസ്ഥിതി ദിന ക്വിസ്സിൽ 8 ഡി ക്ലാസിലെ അനിഖാ ബിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനവ് ആർ കെ, ശ്രേയ യാദവ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരത്തിൽ 8c ക്ലാസിലെ സീതാ ഫാത്തിമ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ 8c ഷബീർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തുടർന്ന് കവിത രചന മത്സരവും ഉപന്യാസ രചന മത്സരവും നടത്തപ്പെട്ടു കവിത രചന മത്സരത്തിൽ മിത്ര 9A ഒന്നാം സ്ഥാനം നേടി ഉപന്യാസരചന മത്സരത്തിൽ അലീഷാ ജോസഫ് 8A ഒന്നാം സ്ഥാനം നേടി കൂടാതെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായുള്ള ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തിൽ ആവശ്യമായ നിർദേശങ്ങൾ നൽകുകയും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചുകൊണ്ട് എല്ലാ പരിപാടികളും ഭംഗിയായി നടത്താൻ സാധിച്ചു.

INAUGURATION