എംടിഡിഎംഎച്ച് തൊണ്ടർനാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Inspire Award winner
Shasthra rangam Quiz

2021- 22  M T D M H S വർഷത്തെ സയൻസ് ക്ലബ്, ശാസ്ത്രരംഗം എന്നിവയുടെ ഉദ്ഘാടനം മഞ്ചേരി ഫിസിക്സ് HST യും ശാസ്ത്രപ്രചാരകനും  അമേച്വർ അസ്ട്രോണമർ, ഗ്രന്ഥകർത്താവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ശ്രീ ഇല്യാസ് പെരിമ്പലം സാർ ഉദ്ഘാടനം  ചെയ്തുകൊണ്ട് ഫലപ്രദമായ ക്ലാസ് നടത്തി.

ഭാരവാഹികൾ

മുഹമ്മദ് സിഹാദ് (8C) കൺവീനറായും ഡേവിഡ്സൺ K R(8A)ജോയിൻ കൺവീനറായും നെസ്‌ല ഫാത്തിമ A V (8B)സെക്രട്ടറിയായും

അവിജിത്ത് T V (9E)ജോയിൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

പ്രവർത്തനങ്ങൾ

2021 ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ ഓൺലൈനായി പരിസ്ഥിതി ദിനാചരണ ക്വിസ്മത്സരം, പെൻസിൽ ഡ്രോയിങ് എന്നിവ നടത്തി. ജൂൺ 14 world blood donation day, ജൂൺ 26 ലോക ലഹരിവിരുദ്ധദിനം,ജൂലൈ 21 ചാന്ദ്രദിനം,ജൂലൈ 28 സയൻസ് ക്ലബ് ,എക്കോ ക്ലബ് എന്നിവ സംയുക്തമായി പ്രകൃതിസംരക്ഷണ ദിനവും ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ Eye Donation Fortnight, സെപ്റ്റംബർ 16 ഓസോൺ ദിനം,സെപ്റ്റംബർ 29ന് World Heart Day,ഒൿടോബർ 16 ലോക ഭക്ഷ്യദിനം,ഡിസംബർ 5 World Soil Day യും നമ്മുടെ സ്കൂളിൽ നടത്തപ്പെട്ടു. കുട്ടികളുടെ പ്രസംഗം മത്സരം, ക്വിസ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം, പരിസരശുചീകരണം, പച്ചക്കറിതൈ നടൽ എന്നിവയോടുകൂടി ദിനാചരണങ്ങൾ ഭംഗിയായി നടത്തപ്പെടുകയും കുട്ടികളിൽ ശാസ്ത്രാവബോധവും പ്രകൃതിസംരക്ഷണ ചിന്തകളും ഗവേഷണ കൗതുകങ്ങളും രൂപപ്പെടുവാൻ ഇടയായുകയും ചെയ്തു.

9Cക്ലാസ്സിൽ പഠിക്കുന്ന കിരൺ എസ് നായർ 2021-22 വർഷത്തെ ഇൻസ്പെയർ അവാർഡിന് അർഹനായി. കേന്ദ്രസർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്കായി 'പാൻഇന്ത്യ ഉപന്യാസമത്സരം' നടത്തിയതിൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകളുടെ നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ ഉപന്യാസ മത്സരത്തിൽ 10E  ക്ലാസ്സിലെ യൂബിഷ.രണ്ടാം സ്ഥാനം നേടി