ഒരോ ചെടിയും നട്ടുവളർത്തിയ
മനുജന് കിട്ടി പൂന്തോപ്പ്
ഒരോ കുന്നും കരുതൽ വെച്ച
മനുജന് കിട്ടി കുടിനീര്
ഒരോ മഴയും മണ്ണ് കുടിച്ചു
മണ്ണിന് കിട്ടി നീരുറവ
ഒരോ ചെടിയും പൂത്തുതളിർത്തു
ചെടിക്ക് കിട്ടി കൂട്ടൊരു ശലഭം
ഒരോ നാടും മലിനമാക്കിയ
മനുജന് കിട്ടി മാറാവ്യാധി
ഈയൊരു പാഠം കണ്ടിട്ടെങ്കിലും
പഠിക്കുമൊ ഒരു പാഠം
നീ പഠിക്കുമൊ ഒരു പാഠം.