Jmhss 33078
5 ഫെബ്രുവരി 2019 ചേർന്നു
{{Yearframe/Header}}
കഴിഞ്ഞ ഒരുശതാബ്ദമായി നമ്മുടെ നാടിൻെ്റ പ്രകാശസ്തംഭമായി പരിശോഭിക്കുന്ന ജെറുശലേം മൗണ്ട് ഹയർസെക്കണ്ടറി സ്കൂൾ,അതിൻെറ പ്രയാണപഥത്തിൽ പുതിയ ഉയരങ്ങൾ നേടുകയാണ്.
…1949. ൽ പണ്ഡിതശ്രേഷ്ഠനായ റവ.സി.വി.ജോർജ്ജ് കോർ എപ്പിസ്കോപ്പായുടെ മഹനീയ നേതൃത്വത്തിലുംനല്ലവരായ കുറെ നിസ്വാർത്ഥമതികളുടെ പങ്കാളിത്തത്തിലും ആരംഭിച്ച ഈ സരസ്വതീക്ഷേത്രം വാകത്താനത്തിൻെറ പുരോഗതിയുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായങ്ങൾ എഴുതിച്ചേർത്തു.
8-ാം ക്ളാസ്സിൽ എഴുപത്തിയഞ്ച് വിദ്ധ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച നമ്മുടെ വിദ്യാലയം ഇന്ന് ആയിരത്തോളം കുട്ടികൾക്ക് വിദ്യയുടെ പൊൻവെളിച്ചം നൽകികൊണ്ട് ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നുകഴിഞ്ഞിരിക്കുന്നു. സ്മാർട്ട് ക്ളാസ്സ് റൂമുകൾ ,ലെെബ്രറി ,റീഡിംഗ് റൂം,സെമിനാർ ഹാൾ,വിസിറ്റേഴ്സ് റൂം,സ്പോർട്സ് റൂം,അസംബ്ളിഹാൾ,സയൻസ് ലാബ്,ഐടിലാബ് എന്നീ അടിസ്ഥാനസൗകര്യങ്ങളോടുകൂടിയ ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവുംമികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ്. 2019-ൽ സപ്തതി ആഘോഷിക്കുന്ന നമ്മുടെ സ്കൂൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും അച്ചടക്കത്തിലും ഉന്നതനിലവാരം പുലർത്തുന്നു.1993-ൽ സ്കൂൾ ,കാതോലിക്കേറ്റ് ആൻഡ് എം.ഡി.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറ് ഏറ്റെടുത്തതുമുതൽ സ്കൂളിനുണ്ടായ പുരോഗതി ഏറെ ശ്രദ്ധേയമാണ്.2018-മുതൽ അഭിവന്ദ്യ തിരുമേനി സ്കൂൾ മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു.പ്രിൻസിപ്പലായി സൂസൻ ഐ ചീരൻ,പ്രധാന അധ്യാപീകയായീ ശ്രീമതി ഷീബ മാത്യു സേവനമനുഷ്ഠിക്കുന്നു.2025 ൽ 75 വ൪ഷം പൂ൪ത്തീകരീച്ച ഈ വീദ്യാലയ മുത്തശ്ശീ അതിന്റെ ജൈത്രയാത്ര തുടരുന്നു........