ഉപയോക്താവ്:HOLY FAMILY
ഹോളി ഫാമിലി എ യു പി എസ്/ തടുക്കശ്ശേരി /സ്വാതന്ത്ര്യ ദിനം 2025-26

ഹോളി ഫാമിലി എ.യു.പി. സ്കൂളിൽ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ വർണ്ണാഭമായ പരിപാടികൾക്ക് തുടക്കമായി. പ്രധാന അധ്യാപിക റവ: സി. ഹെൽന ദേശീയ പതാക ഉയർത്തി. തുടർന്ന് ശ്രീ. ഫെബിൻ റഹ്‌മാൻ, (കേരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ശ്രീ.എം.പി. തോമസ് (പിടിഎ പ്രസിഡണ്ട്), ശ്രീമതി:ശ്രീദേവി (എം.പി.ടി.എ. പ്രസിഡണ്ട്), ശ്രീമതി:വത്സല (ബി.ആർ.സി. ട്രെയിനർ) എന്നിവർ പ്രസംഗിച്ചു.
സ്കൂൾ സ്കൗട്ട്സ്, ഗൈഡ്സ്, ബുൾബുൾ വിഭാഗങ്ങളും വിദ്യാർത്ഥികളും വിവിധ തരം പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ ഫാഷൻ ഷോ, പ്രസംഗങ്ങൾ, ദേശഭക്തിഗാനങ്ങൾ തുടങ്ങിയവ അരങ്ങേറി. പരിപാടികളുടെ സമാപനമായി കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.