ഉപയോക്താവ്:Ghsscheemeni

Schoolwiki സംരംഭത്തിൽ നിന്ന്

കശുമാവിൻ തോപ്പുകളും, പാറക്കെട്ടുകളും, താഴ് വാരത്തിലെ തെങ്ങും കവുംങ്ങും നിറഞ്ഞ ചുറ്റുപാടുകളും, വിശാലമായ നെൽപ്പാടവും ഇതിനൊരു തിലകക്കുറിയായി ശ്രീമേനി പെരുമ വാഴ്ത്തുന്ന വിഷ്ണുമൂർത്തി ക്ഷേത്രം. അക്കരെ അയ്യപ്പക്ഷേത്രം. ചീമേനി തട്ടിൽ ചെറുവത്തൂർ – കാക്കടവ് റോഡരികിലായി ചീമേനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ. ആദ്യകാലത്ത് ഈ പ്രദേശ വാസികൾക്ക് പ്രാഥമീക വിദ്യാഭ്യാസം നേടാൻ ഏക ആശ്രയകേന്ദ്രം. ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസുകളുള്ള ചീമേനി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ തിരിഞ്ഞുനോക്കുമ്പോൾ വളർച്ചയുടെ പടവുകൾ ഏറെ. ഒപ്പം ഓർമ്മിക്കാനും അയവിറക്കാനും അതിലുമേറെ.

ചരിത്രം

1935 -ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന നിലയിൽ അറിയപ്പെട്ടു. കരക്കപ്പറമ്പിൽ വച്ച് ചീമേനി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്നു. 1962 മെയ് മാസത്തിൽ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു. 1964-ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് വിദ്യാലയ പ്രവർത്തനം മാറി. സ്കൂളിന് ആവശ്യമായത്രയും സ്ഥലം പരേതനായ ശ്രീ ജോർജ് തോമസ് കൊട്ടുകാപള്ളി സംഭാവനയായി നൽകി. നീലേശ്വരം N.E..S. ബ്ലോക്കിന്റെ സഹായത്തോടെ നാട്ടുകാർ ആദ്യ കെട്ടിടം പണികഴിപ്പിച്ചു. 1980-ലാണ് ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സാമ്പത്തീക പിന്നോക്കവ്യവസ്ഥയിവൽ കഴിയുന്ന ബഹുജനങ്ങൾ അധിവസിക്കുന്ന ഈ പ്രദേശത്ത് ഭൗതീക സൗകര്യങ്ങൾ ഒരുക്കുക എന്നത് വലിയൊരു വെല്ലു വിളി തന്നെയായിരുന്നു. ഈ കാലയളവിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. ഒട്ടേറെ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയി. അവരുടെ കാലൊച്ച മാറ്റത്തിന്റെ കുളമ്പടി ശബ്ദങ്ങളായി മാറി. 1997 -ലാണ് നായനാർ മന്ത്രിസഭ ഈ വിദ്യാലയം ഹയർ സെക്കൻണ്ടറിയായി ഉയർത്തിയത്.

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ചെറുവത്തൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 10 കി.മി അകലം.ചെറുവത്തൂർ ബസ്റ്റാൻറിൽ നിന്നും 8 കി .മി അകലെ ചെറുവത്തൂർ – കാക്കടവ് റൂട്ടിൽ. പയ്യന്നൂറ്‍ റെയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലം. പയ്യന്നൂർ ബസ്റ്റാൻറിൽ നിന്നും 10കി .മി അകലെ പയ്യന്നൂർ – ചീമേനി ബസ്സിൽ ചീമേനിയിൽ എത്താം.

എച്ച് എസ് എസ് ചീമേനി യുടെ ബ്ലോഗ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghsscheemeni&oldid=661405" എന്ന താളിൽനിന്ന് ശേഖരിച്ചത്