ഉപയോക്താവ്:Bpmupsvettuthura
| Home | 2025-26 |
3/6/2025
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഒരാഴ്ച്ചകാലം സന്മാർഗ പഠനം നടപ്പിലാക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം3-6-2025 ചൊവ്വാഴ്ച്ച
വെട്ടുതുറ ബി.പി.എം. യു.പി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് സാമൂഹിക പ്രതിബദ്ധതയിലൂന്നി പ്രവർത്തിക്കുന്ന ഫോർത്ത് വേവ് ഫൗണ്ടേഷൻ നേതൃത്വം നല്കുന്ന പ്രോജക്‌ട്` -വേണ്ട എന്നതിന്റെ ആഭിമുഖ്യത്തിൽ മയ്ക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ദൂഷ്യഫലങ്ങളെക്കുറിച്ചും അവയുളവാക്കുന്ന സാമൂഹിക വിപത്തുകളെക്കുറിച്ചും നമ്മുടെ നാടിന്റെ ഏറ്റവും വലിയ സമ്പത്ത് ആയ കുട്ടികൾക്ക് ഫൗണ്ടേഷനിൽ നിന്നും ശ്രീമതി ഐശ്വര്യ കൃഷ്ണ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. സാധാരണ ഒരു ബോധവൽക്കരണ ക്ലാസ്സ് എന്നതിലുപരി കുട്ടികൾക്ക് അവരുടെ ചിന്താഗതിയെ ഉണർത്തി കൗതുകപരമായിരുന്നു ക്ലാസ്സ് നയിച്ചിരുന്നത്. ലഹരിക്ക് അടിമപ്പെടാത്ത ആരോഗ്യമുള്ള കുട്ടിയായി വളരണമെന്ന ബോധം എല്ലാ കുഞ്ഞുങ്ങളുടെയും മനസ്സിൽ ഉണർത്തുവാൻ കഴിഞ്ഞു. സാമൂഹിക വിപത്തുകളെ ജാഗ്രതയോടെ നോക്കിക്കാണുന്നതിനുള്ള നല്ലൊരു ബോധ വത്കരണ ക്ലാസ്സായിരുന്നു
4/6/2025
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായ സന്മാർഗ പഠനത്തിന് 4-6-2025 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് അധ്യാപികയായ ശ്രീമതി ഏയ്ഞ്ചൽ ഡയാനയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ/ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ, ട്രാഫിക് നിയമങ്ങൾ എന്നീ വിഷയങ്ങളിൽ ഊന്നിയായിരുന്നു ഇന്നത്തെ സന്മാർഗപഠനം. അധ്യാപിക ചെറിയ ചെറിയ വിഡീയോകളിലൂടെയും കവിതകളിലൂടെയും സ്കിറ്റുകളിലൂടെയും കുട്ടികളെക്കൊണ്ട് ചെറിയ പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു വളരെ രസകരമായ വിധമായിരുന്നു ബോധവത്കരണം നടത്തിയിരുന്നത്.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ഇന്ന് പ്രധാനാധ്യാപിക ശ്രീമതി ജൂബി അൽഫോൺസിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തുകയും പരിസ്ഥിതി ദിനത്തിന് ഉദ്ഘാടനം നടത്തുകയും പരിസ്ഥിതി ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരു അവബോധo നല്കി. തുടർന്ന് കുട്ടികൾക്ക് പ്രതിജ്ഞ പറഞ്ഞു കൊടുക്കകയും ചെയ്തു.
കുട്ടികളിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി -പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട സന്ദേശം കൈമാറുന്നതിനായുള്ള പോസ്റ്റർ പ്രദർശനം കുട്ടികൾ വളരെ ആവേശപൂർവ്വം ചെയ്യുകയുണ്ടായി
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഔഷധ സസ്യ ഉദ്യാനം, പച്ചക്കറി കൃഷി,വൃക്ഷതെകൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കി.
പരിസ്ഥിതി ദിനം നമ്മുടെ കലണ്ടറിലെ ഒരു ആഘോഷ ദിവസം എന്നതിന് അപ്പുറം പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധം വളർത്തുന്നതിനും അതിനായുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആയി സമർപ്പിച്ചിരിക്കുന്ന ഒരു പ്രധാന ആഗോള ദിനമാണ് ഇന്ന് എന്നത് മനസ്സിലാക്കുന്നതിനും സമഗ്ര ഗുണമേന്മ സന്മാർഗ പഠനത്തിന്റെ ഭാഗമായ വ്യക്തി ശുചിത്വം,പരിസര ശുചിത്വം, ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം എന്നീ വിഷയങ്ങളിൽ ഉള്ള അവബോധം വളർത്തുന്നതിനും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലെ ശ്രീമാൻ ജോർജ് വിക്ടർ സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.
ലോക പരിസ്ഥിതി ദിനത്തിന്റെ ഈ വർഷത്തെ മുഖ്യവിഷയം പ്ലാസ്റ്റിക് മാലിന്യമുക്ത ലോകം എന്നതായിരുന്നു.ഇതിനോടനുബന്ധിച്ച് കുട്ടികൾക്ക് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനം നടത്തുകയുണ്ടായി. കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി പേപ്പർ ബാഗ് നിർമ്മാണത്തിൽ പങ്കെടുത്തു.
13/6/2025 രക്ഷാകർതൃത്വ ബോധവത്കരണം
13-6-2025 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 pm ന് ഫോർത്ത് വേവ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ രക്ഷാകർതൃത്വ ബോധവത്കരണം ഫോർത്ത് വേവ് ഫൗണ്ടേഷൻ്റെ റിസോഴ്സ് പേഴ്സൺ ശ്രീമതി ബിനു മേരിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി ജൂബി അൽഫോൺസ് എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്തു.ഭൂരിഭാഗം രക്ഷാകർത്താക്കളുടെയും നിറഞ്ഞ സാന്നിദ്ധ്യമുണ്ടായിരുന്നു. രക്ഷാകർതൃത്വം എന്ത്, എങ്ങനെയാവണം എന്നത് മനസ്സിലാക്കുവാൻ കഴിഞ്ഞു.