ഉപയോക്താവ്:41015panmana

Schoolwiki സംരംഭത്തിൽ നിന്ന്

കൂടുതൽ അറിയാം

ഇന്ന് വികസനത്തിന്റെ പാതയിൽ പടർന്നു പന്തലിക്കുമ്പോൾ മൂന്ന് വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തി കൊണ്ടേ കടന്നു പോകാൻ കഴിയൂ..... വേദാന്തസാര സർവ്വസ്വവും ഗ്രഹിച്ച സന്യാസ ശ്രേഷ്ഠനും ഭാഷാ- വൈദ്യ -ശാസ്ത്ര വിഷയങ്ങളിൽ പണ്ഡിതനും സാമൂഹിക നവീകരണങ്ങളിൽ അർപ്പണനിപുണനും ആയിരുന്ന പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ കർമ്മങ്ങൾ സൃഷ്ടിച്ച ആത്മീയ ഉണർവ് ഒരു നിദാനം ആയിരുന്നു. അദമ്യമായ ഇച്ഛാശക്തിയും, അചഞ്ചലമായ ആത്മവിശ്വാസവും, ഫലപ്രദമായ സാമൂഹിക ഇടപെടലുകളും കൊണ്ട് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ഉരുക്കുമനുഷ്യൻ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ക്രാന്തദർശിത്വം മറ്റൊരു നിദാനമാണ്......പിൽക്കാലത്ത് സർക്കാരിന് കൈമാറിയ ഈ സ്കൂളിൻറെ മാനേജർ ആയി പ്രവർത്തിച്ച് നിസ്വാർത്ഥ സേവനവും അനാദൃശ്യമായ കാര്യശേഷിയും പ്രകടിപ്പിച്ച ശ്രീ തയ്യിൽ കൃഷ്ണപിള്ളയാണ് മൂന്നാമത് ......1885 മുതൽ 1924 വരെ തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂറിൽ വിദ്യാഭ്യാസ രംഗത്ത് കുതിച്ചുകയറ്റം ഉണ്ടായത് .അന്ന് ഡയറക്ടറേറ്റ് രൂപീകൃതമായി. സംസ്കൃതഭാഷയുടെ സാരാംശം സിരകളിൽ കൊണ്ടുനടന്ന ജ്‍ഞാനവൃദ്ധനായ ശ്രീ രാമൻ ആശാരി 1920 പന്മന മനയിൽ ഒരു ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു ....ഈ ഏകാധ്യാപക വിദ്യാലയമാണ് ഇന്ന് നാം കാണുന്ന രീതിയിലുള്ള ഒരു സ്കൂളായി വളർന്നു വികസിച്ചത് .1948 ഫെബ്രുവരി 13ന് ചില വ്യവസ്ഥകളോടെ ഒരു ചക്രം പ്രതിഫലമായി വാങ്ങി സ്കൂൾ ഗവൺമെന്റെിലേക്ക് സമർപ്പിച്ചു ..... അറബിക്കടലിന്റെ തീരത്തെ, പല മനകളുടെ സംഗമഭൂമിയായ പന്മനയിൽ അങ്ങനെ ഒരു വിദ്യാലയം ഗ്രാമീണ സ്വപ്നങ്ങൾക്ക് ചിറകു വെച്ച് തുടങ്ങി ....ആ സ്വപ്നങ്ങൾക്ക് ഉറച്ച കാൽവെപ്പ് എന്നവണ്ണം മഹാത്മജിയുടെ പാദസ്പർശം ഏൽക്കാനും ഈ പാഠാലയത്തിന് കഴിഞ്ഞു .... . ഇന്ന് ഹയർസെക്കൻഡറി തലം വരെ ഉയർന്നുനിൽക്കുന്ന വിദ്യാഭ്യാസ പ്രക്രിയയിലൂടെ പൻമന ഗ്രാമത്തിനും സമീപത്തുള്ള മറ്റ് ഗ്രാമങ്ങൾക്കും ആശ്രയവും അഭിമാനവുമായി ചട്ടമ്പിസ്വാമികളുടെ പേരിലുള്ള ശ്രീ ബാലഭട്ടാരക വിലാസം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പന്മന മനയിൽ ജ്വലിച്ച് നിൽക്കുന്നു.... പിന്നിട്ട വഴികളിൽ വളരെയേറെ പ്രഗത്ഭരെ വാർത്തെടുത്തു കൊണ്ട് അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും സമൂഹത്തിനും ഏറെ ആഹ്ലാദവും അഭിമാനവും നൽകുന്ന നിരവധി പ്രവർത്തനങ്ങൾ സ്കൂൾ കാഴ്ചവെക്കുന്നു

"https://schoolwiki.in/index.php?title=ഉപയോക്താവ്:41015panmana&oldid=1461022" എന്ന താളിൽനിന്ന് ശേഖരിച്ചത്