ഉപയോക്താവ്:16307 HM

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം ഡോക്ടർ അയ്യങ്കാളിയുടെ ശ്രമഫലമായി പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി 1912 ൽ ചേമഞ്ചേരി ,കൊളക്കാട് പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം 01 - 05 - 1946 ൽ അത്തോളി പഞ്ചായത്തിലെ കൊളക്കാട് എന്ന സ്ഥലത്തേക്ക്‌ മാറ്റി ഗവ .വെൽഫെയർ എൽ .പി .സ്കൂൾ എന്ന് പുനർ നാമകരണം ചെയ്‌തു .ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . ഹരിജനങ്ങൾക്കുവേണ്ടി സ്ഥാപിച്ചതാണെങ്കിലും ഇന്ന് ഈ സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും മറ്റു സമുദായങ്ങളിൽ പെട്ടവരാണ് .സ്കൂളിനോട് ചേർന്ന് ഒരു നഴ്‌സറി പ്രവർത്തിക്കുന്നുണ്ട് .പരിസര പ്രദേശത്തെ 16 വിദ്യാർഥികൾ സ്ഥിരമായി ഈ നഴ്‌സറിയിൽ എത്തുന്നുണ്ട് . ഈ വിദ്യാലയത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി സ്വന്തമായ ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായാൽ നിശ്ചയമായും ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെല്ലാം ഇവിടെ തന്നെ ചേർന്നു പഠിക്കുമെന്നതിൽ രണ്ടുപക്ഷമില്ല . പണക്കാർക്കുമാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ദുരവസ്ഥയ്ക്ക് പകരം പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജങ്ങളെയും ആകർഷിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം , ഇതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് .

ഭൗതികസൗകര്യങ്ങൾ ഓട് മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് നാല് ക്ലസ്സ്മുറികളും ഓഫിസ് റൂമും പ്രവർത്തിക്കുന്നത് .നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതു കൊണ്ടുതന്നെ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്ത ഇന്നും നിലനിൽക്കുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ പ്രധാന പ്രശ്നം .

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ് ഐ.ടി. ക്ലബ്ബ്

ബാലശാസ്ത്ര കോൺഗ്രസ്സ്. വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ്. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:16307_HM&oldid=2033619" എന്ന താളിൽനിന്ന് ശേഖരിച്ചത്