ഉപയോക്താവിന്റെ സംവാദം:Stfrancisschool
സ്കൂൾ പ്രധാന താളിന്റെ തലക്കെട്ട് മാറ്റം
സർ,
സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര എന്ന താളിന്റെ തലക്കെട്ട് സെൻറ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര എന്നാക്കി താങ്കൾ മാറ്റിയത് ശ്രദ്ധയിപ്പെട്ടു. ഇത്തരം താളുകളുടെ പേര് മാറ്റുന്നത് കാര്യനിർവാഹകരുടെ അനുമതിയോടെ മാത്രമേ ചെയ്യാവൂ. കാരണം ഈ താളിലേക്കും ഇതിന്റെ ഉപതാളിലേക്കും മറ്റുപല പേജുകളിൽ നിന്നും കണ്ണി(Link)കളുള്ളതാണ്. അവയാകെ നഷ്ടപ്പെടും.
മാത്രമല്ല ന്റ് എന്നതിനെ ൻറ് എന്നെഴുതുന്നത് തെറ്റാണ്. Henri എന്ന പേര് മലയാളത്തിൽ എങ്ങനെ എഴുതും? ഹെൻ എന്നതിനു ശേഷം മാത്രമേ റി വരാൻ പാടുള്ളൂ. താങ്കളെുടെ ന്യായപ്രകാരം ഹെൻറിയെ ഹെന്റി എന്നു വിളിക്കേണ്ടി വരും.
ആയതിനാൽ താളുകളുടെ തലക്കെട്ട് പഴയതുപോലെ മാറ്റിയിട്ടുണ്ട്. സ്കൂൾ വിക്കിയിൽ സജീവമായിരിക്കുക. സംശയങ്ങളുണ്ടെങ്കിൽ ബന്ധപ്പെടുക. മികച്ച വിക്കി അനുഭവങ്ങൾ ആശംസിച്ചുകൊണ്ട്,
സസ്നേഹം,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 18:18, 24 ജൂലൈ 2025 (IST)