ഉപയോക്താവിന്റെ സംവാദം:Rkmups
1958 ഇൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ചവർ ആണ് ശ്രീമാൻ വേലുക്കുറുപ്, ശ്രീമാൻ രാജഗോപാലൻ നായർ, ശ്രീമാൻ ഭാസ്കരക്കുറുപ്. മുത്താന ദേശത്ത് കുട്ടികൾക്ക് ആവിശ്യത്തിന് വിദ്യാലയങ്ങൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ ആണ് ഇങ്ങനെ ഒരു സ്ഥാപനം നിർമ്മിച്ചത്. സ്കൂളിൻ്റെ മാനേജർ ആയി ശ്രീമതി ജെ. ലളിതാംബിക അമ്മയും പ്രഥമ അദ്ധ്യാപിക ആയി ശ്രീമതി സരസമ്മ എ. ജി. യും ചുമതല ഏറ്റു. തുടക്കത്തിൽ പാളയംകുന്ന്, ഞെക്കാട്, ശിവഗിരി, നാവായിക്കുളം എന്നീ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ എത്തി വിദ്യാഭ്യാസം നടത്തിയിരുന്നു. പ്രഗത്ഭരായ അദ്ധ്യാപകരുടെ നിരന്തരമായ പരിശ്രമത്തിൻ്റെ ഫലമായി സമസ്‌ത മേഖലയിലും വിജയം കൈവരിക്കാൻ കഴിഞ്ഞു. സർക്കാർ എയിഡഡ് മേഖലയിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന പലരെയും ഈ സ്ഥാപനം വാർത്തെടുത്തിട്ടുണ്ട് എന്നത് വളരെ അതികം എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. ഇപ്പോൾ മലയാളം, ഇംഗ്ലീഷ് മീഡിയംങ്ങളുമായി എയിഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഹൈടെക് വിദ്യാലയം ആണ് ഇത്.
Start a discussion with Rkmups
Talk pages are where people discuss how to make content on Schoolwiki the best that it can be. Start a new discussion to connect and collaborate with Rkmups. What you say here will be public for others to see.