ഉപയോക്താവിന്റെ സംവാദം:37208
നമസ്കാരം 37208 !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~
-- New user message (സംവാദം) 21:18, 23 ജനുവരി 2017 (IST)
ഗവ.എൽ പി എസ്, തെങ്ങേലി സ്കൂളിന്റെ ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കുറ്റൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ആണ് ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നത്.ഈ പ്രദേശത്തു വിദ്യാലയങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലത്തു 1910 ഓഗസ്റ്റ് ഇരുപത്തി ഒൻപതിന് ഈ സ്കൂൾ സ്ഥാപിതമായി.അതിനായി മുൻകൈയെടുത്തു പ്രവർത്തിച്ചവരാണ് സർവ്വശ്രീ മുകാഞ്ഞിരത്തു കൊച്ചുകേശവൻ നായർ,പ്ലാംപറമ്പിൽ കുട്ടമ്പിള്ള, വള്ളുവൻകാല വി.എസ് നാരായണപിള്ള, വലിയവീട്ടിൽ പരമേശ്വരൻനായർ , പാടിയിൽ പൗലോസ് സാർ, തിരുവഞ്ചേരിൽ തൊമ്മൻ സാർ, തെക്കേതിൽ കൃഷ്ണപിള്ള എന്നിവർ. സ്കൂൾ ഇരിക്കുന്ന സ്ഥലം പാടിയിൽ പൗലോസ് സാർ ദാനമായി നല്കിയിട്ടുള്ളതാണ്. സർവജാതി മതസ്ഥരുടെയും കുട്ടികൾ ഒന്ന് മുതൽ നാലുവരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിൽ ആയിരുന്നു വിദ്യ അഭ്യസിച്ചിരുന്നത്.ആദ്യ ഹെഡ്മാസ്റ്റർ കുടകശ്ശേരിൽ മാത്തൻ സാർ ആരുന്നു. പട്ടികജാതി വിഭാഗത്തിലെ കുട്ടികളുടെ ഏകാശ്രയവും ഈ വിദ്യാലയമായിരുന്നു. എൽ ആകൃതിയിൽ ഉള്ള ആദ്യ കെട്ടിടത്തിൽ സ്ഥലമില്ലാതിരുന്നതുമൂലം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി. ഈയവസരത്തിൽ ശ്രീമതി എം സി സരസ്വതിയമ്മ ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റപ്പോൾ ഓഫിസ് മുറിയുൾപ്പെടുന്ന പുതിയ കെട്ടിടം പണിതു ഷിഫ്റ്റ് സമ്പ്രദായം മാറ്റി, അഞ്ചാംക്ലാസ് നിലവിൽ വന്നു. നാടിനു അതിപ്രശസ്തരായ മഹനീയ വ്യക്തികളെ സംഭാവനചെയ്ത ഒരു സ്ഥാനമാണിത്.ഉന്നതനിലയിലെത്തിയ പൂർവ്വവിദ്യാർത്ഥികൾ ധാരാളമാണ്. ശ്രീ രവിപിള്ള ,ബോംബെ , പ്രൊഫ. ലീലാമണി ഉത്രാടം, പടയണി കലാകാരൻ ശ്രീ പ്രസന്നകുമാർ, ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ ഡോക്ടർ ലീല, ഡോക്ടർ. കെ.കെ. തോമസ് കണിയാംമാലിൽ, ഡോക്ടർ മോഹൻദാസ് എം.ഡി. പെരുമ്ബബ്രമാലിൽ, സംഗീതസംവിധായകൻ തിരുവല്ല രവീന്ദ്രനാഥ്, അഡ്വക്കേറ്റ് ഇന്ദിരാ തെക്കേക്കൂറ്റ്, ശ്രീമതി ആനന്ദവല്ലി സീനിയർ സയന്റിസ്റ് ഓഫ് എക്സ്പോർട്ട്, കൊച്ചി ,വലിയവീട്ടിൽ നാരായണൻനായർ പി.ർ.ഓ, ആലപ്പുഴ, മോഹനയ്യ പാപ്പനവേലിൽ ഐ.എ.എസ് തുടങ്ങിയവർ നമ്മുടെ നാടിനു അഭിമാനം നേടിത്തന്നവരാണ്. അതുപോലെ ഇന്ന് നാട്ടിലും വിദേശത്തുമായി ജോലി ചെയ്യുന്ന അഭ്യസ്തവിദ്യരായ പല പൗരന്മാരെയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അവരെയോർത്തു ഞങ്ങൾ അഭിമാനം കൊള്ളുന്നു.