ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രതയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല വേണ്ടത് ജാഗ്രതയാണ്

അത് ഒരു മനോഹരമായ പുലർച്ചയായിരുന്നു. പ്രകാശ് കേന്ദ്രമായ സൂര്യൻ ഇഴഞ്ഞിഴഞ്ഞ് ഉയർന്നു വന്നതേയുള്ളൂ. മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ ബൾബുകൾ കത്തി തുടങ്ങുന്നതേയുള്ളൂ.
സമയം കടന്നു പോയി. മീനാക്ഷിയു ടെ വീട്ടിൽ അതാ ഒരു കടലാസ് പ്ലെയിൻ പറക്കുന്ന പോലെ പത്രം വന്നുവീണു. പത്രം കൊണ്ടുവരുന്ന സുരേഷ് ചേട്ടൻ ഇട്ടിട്ടുപോയതാണ്. പതിവുപോലെമീനാക്ഷിയുടെ അച്ഛൻ പത്രം എടുത്തു. അദ്ദേഹം മുണ്ടും ഷർട്ടുമാണ് അണിഞ്ഞിരുന്നത്. കാഴ്ചയിൽ ഒരു മാന്യൻ. ആവിപറക്കുന്ന കട്ടനും കുടിച്ച് പത്രം വായിക്കുകയാണ് പുള്ളിക്കാരൻ. അദ്ദേഹത്തിന്റെ മനസ്സ് ഒരു വാർത്ത കണ്ട് അസ്വസ്ഥമായി. ആ സമയം കുഞ്ഞുടുപ്പും കുഞ്ഞി പാവാടയും അണിഞ്ഞ് ദാ വരുന്നു സുന്ദരിക്കുട്ടി മീനാക്ഷി.... അവളുടെ കണ്ണുകൾ തിളങ്ങി.. അവളുടെ കറുത്ത മുടി കാഴ്ചയിൽ അതിമനോഹരമായിരുന്നു. അച്ഛന്റെ മുഖം കണ്ടപ്പോൾ അവൾ ചിന്തിച്ചു " അച്ഛൻ അസ്വസ്ഥനാണല്ലോ " കാര്യം അന്വേഷിക്കാം

     മീനാക്ഷി പാദസ്വരം കിലുക്കി ഓടി അച്ഛന്റെ അടുക്കൽ പോയി. അവൾ ചോദിച്ചു.. " എന്താ അച്ഛാ വിഷമിച്ചിരിക്കുന്നത്?" "മോളേ..... ചൈനയിൽ കൊറോണ എന്ന വൈറസ് പിടി പെട്ടിരിക്കുകയാണ്. സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ ജനങ്ങളായ നമുക്ക് നൽകിയിരിക്കുന്നു. അതു പാലിച്ചാൽ അധികം ആളുകളിൽ ഇത് പടരില്ല". അച്ഛൻ പറഞ്ഞു.ശരി അച്ഛാ, നമുക്ക് ഈ ജാഗ്രതാ നിർദേശങ്ങൾ പാലിച്ച് നിർദേശങ്ങൾ പാലിച്ച് കൊറോണയെ അതിജീവിക്കാം. മീനാക്ഷി പറഞ്ഞു.

    കുറച്ചു ദിവസങ്ങൾ പിന്നിട്ടു. ആദ്യം ജനങ്ങൾ ആരും തന്നെ ആ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിച്ചിരുന്നില്ല. ചൈനയിൽ അല്ലേ.... ഇത് നമ്മുടെ കേരളത്തിൽ അല്ലല്ലോ.. ഇതായിരുന്നു പലർക്കും പറയാനുണ്ടായിരുന്നത്. അധിക ദിവസം ആയില്ല ഏവരെയും ഞെട്ടിച്ചുകൊണ്ട് ആ വാർത്ത വന്നു. ആ വാർത്ത മീനാക്ഷിയുടെ അച്ഛനും കണ്ടു. എന്താ കാര്യം എന്ന് വീണ്ടും മീനാക്ഷി ചോദിച്ചു. പക്ഷിയുടെ ചോദ്യത്തിന് വളരെ സങ്കടത്തോടെ അദ്ദേഹം മറുപടി പറഞ്ഞു.. " മോളേ... നെയില് ജനങ്ങളെയാകെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന ആ മഹാമാരി നമ്മുടെ ഈ കൊച്ചുകേരളത്തിലും എത്തിക്കഴിഞ്ഞിരിക്കുന്നു". മാത്രമല്ല ഇറ്റലിയിൽ രോഗികളുടെ എണ്ണവും മരണ സംഖ്യയും നിയന്ത്രിക്കാൻ ആകാത്ത തരത്തിലായി.അമേരിക്ക പോലുള്ള വലിയ രാജ്യങ്ങളിൽ കൊറോണ പടർന്നു പന്തലിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ അവസരത്തിൽ നമ്മുടെ സുരക്ഷയെ കരുതി സർക്കാർ ലോക ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

     
നാക്ഷി പറഞ്ഞു " അച്ഛാ ഈ അവസരത്തിൽ ഭയപ്പെടുക അല്ല വേണ്ടത്. ജാഗ്രതയാണ് കാണിക്കേണ്ടത്". നമ്മുടെ സർക്കാർ അതായത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ സാറും ആരോഗ്യമന്ത്രി ഷൈലജ ടീച്ചറമ്മയും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ ഈ ലോക്ക് ഡൗൺ കാലത്ത് നമുക്ക് പാലിക്കാം. സോപ്പു കൊണ്ടോ ഹാൻഡ്‌വാഷ് കൊണ്ടോ കൈകൾ വൃത്തിയാക്കി സൂക്ഷിക്കാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും നമുക്ക് മുഖം തൂവാലകൊണ്ടോ ടിഷ്യു പേപ്പർകൊണ്ടോ മറയ്ക്കാം. പിന്നേ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ദിശാ നമ്പറിലേക്കും വിളിക്കാവുന്നതാണല്ലോ. മാത്രമല്ല നാം കൂടുതലും വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കണം. ആവശ്യസാധനങ്ങൾ വാങ്ങാൻ മാത്രം വീടിനു പുറത്തിറങ്ങിയാൽ മതി. വീടിനു പുറത്തിറങ്ങിയാൽ ആളുകളുമായി ഒരു മീറ്റർ അകലം പാലിക്കുക. പുറത്ത് ഇറങ്ങുമ്പോൾ മാസ്‌കോ തൂവാലയോ ധരിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ നാം ഐസൊലേഷനിലേക്ക് മാറുന്നതിനു മടികാണിക്കരുത്.

  അങ്ങനെ നാം പ്രളയത്തെ അതിജീവിച്ചപോലെ ഈ കൊറോണ എന്ന മഹാമാരിയെയും നമുക്ക് അതിജീവിക്കാൻ കഴിയുമച്ഛ..കൊറോണയിൽ നിന്നും നമ്മെയൊക്കെ സംരക്ഷിക്കാൻ സഹായിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, സെക്യൂരിറ്റി ജീവനക്കാർ, സർക്കാർ, സര്ക്കാര്ജീവനക്കാർ എന്നിവർക്ക് നമുക്കൊരു ബിഗ്‌സല്യൂട്ട് കൊടുക്കാം..

 

സന്ധ്യ
7C ഈ വി യുപിഎസ് കൂ താളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ