സഹായം Reading Problems? Click here


ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കപടസ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കപടസ്നേഹം

“അമ്മച്ചീ ഞാൻ സോണി യാ............” "എന്താ വിശേഷം....”? "സുഖം,ഞങ്ങളങ്ങ് വരുവാ അമ്മച്ചി.....കുറേയായില്ലേ നാട്ടിൽ വന്നിട്ട് "..."ഇപ്പമിങ്ങ് വരണ്ട....” "അതെന്താ അമ്മച്ചി....എനിക്ക് കുടുംബക്കാരേം നാട്ടുകാരേം ഒക്കെ കാണണ്ടെ..........എട്ട് കൊല്ലമായില്ലോ ‍ഞാൻ വന്നിട്ട്...” "ആ ..അതൊക്കെ അറിയാം.നിന്നെ കാണാൻ കൊതിച്ചു നടന്ന കാലത്ത് എത്ര വിളിച്ചു ഒന്നു കാണാൻ കല്യാണം കഴിഞ്ഞു അങ്ങോട്ട് പോയതാണ്...പിന്നേ ഇങ്ങോട്ട് വന്നിട്ടില്ല നീ .........നിനക്ക് തിരക്ക്,കൊച്ചിന് സ്ക്കൂൾ ,പരീക്ഷ എന്നിങ്ങനെ ഓരോ ന്യായം.ഒരിക്കെ നിന്നെ വിളിച്ചപ്പോൾ കുഞ്‍ഞുമോൾ വല്യപ്പനെം വല്യമ്മയെം കാണണമെന്ന് പറഞ്ഞപ്പോ നീ ആ കൊച്ചിൻറെ വായ പ്പൊത്തി.” "നിന്നെയും കുടുംബത്തെയും കാണാൻ ആ‍‍ഗ്രഹിച്ചുനടന്ന മനുഷ്യനാണ് അപ്പച്ചൻ..പാവം അങ്ങേര് പോയി “.

"അതൊക്കെ പഴയ കാര്യങ്ങളെല്ലേ.അപ്പച്ചൻ പോയപ്പോ ഞാൻ എത്ര വിഷമിച്ചു.ആ ദിവസങ്ങളിൽ ഞാൻ ഉറങ്ങിയിട്ടുപോലുമില്ല..എനിക്കും റീനയ്ക്കും മോൾക്കും കുറച്ചു നാൾ അമ്മച്ചിയുടെ കൂടെ കഴിയണം.നമ്മുടെ കൊച്ചിന് നാടും വീടും കുടുംബക്കാരേം കാണണ്ടേ...അതുമാത്രമല്ല എത്ര നാളെന്ന് വച്ചാ അമ്മച്ചി ഒററക്ക് കഴിയുന്നെ"

ഒാ .....നാടൊക്കെ പ്രളയത്തിൽ നശിഞ്ഞു.നമ്മുടെ കൃഷിയൊക്കെപോയി.അപ്പച്ചൻ പോയെപ്പിന്നെ ഞാനിവിടെ ഒററക്കാണല്ലൊ പിന്നെ അപ്പുറത്തെ പുരയിലെ ത്രേസ്യാമ്മയാണ് ഏക ആശ്രയം...ടിവിയിലെ സീരിയലും കോമഡിയും വാർത്തയും കണ്ടു സമയം പോക്കുന്നു" "അതെല്ലാ......അമ്മച്ചി എനിക്ക് അത്രയും കൊതിയായിട്ടാ......ഓ ഇപ്പോ നീ വരണ്ടാ.........

അമ്മച്ചി ഇവിടൊക്കെ കൊറോണയാ...അതാ....”

"

എടാ... അതൊക്കെ എനിക്കറിയം ഞാൻ വാർത്തയിൽ കാണാറുണ്ട് അവിടുത്തെ പ്രശ്നങ്ങൾ.....അപ്പോ എന്നോടുളള സ്നേഹം കൊണ്ടുന്നുമല്ല............ഉം........അതോണ്ടാ ഇങ്ങോട്ട് വരണ്ടാന്ന് അമ്മച്ചീം പറഞ്ഞത്.ഞാൻ അപ്പച്ചൻ പോയെപ്പിന്നെ ഒററക്കാണ്.ആകെയുളള ആശ്വാസം ത്രേസ്യാമ്മയുടെ വരവാണ്.നിങ്ങൾ വന്നാപ്പിന്നെ അതും ഉണ്ടാവില്ല.കാരണം നിങ്ങൾ കൊറോണയുളള രാജ്യത്തുനിന്നുമാണല്ലോ വരുന്നത്.എല്ലാവർക്കും കൊറോണയെ പേടിയാ....അതാ...”

"അല്ല അമ്മച്ചി ഞങ്ങളങ്ങോട്ട്......” "എന്നാ ശരിയെടാ..............ത്രേസ്യാമ്മ വരുന്നുണ്ട്”.

ഹിബ കെ എ
8 ബി ഇ എം ഗവ .എച്ച്.എസ്.എസ്,
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ


.