ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/ശുചിത്വമാണ് അയാളുടെ വ്യക്തിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാണ് അയാളുടെ വ്യക്തിത്വം

കൊതുകുകളുടെ നാട് എന്നറിയപ്പെടുന്ന കൊച്ചി നഗരത്തിൽ ഗോപാലൻ എന്നൊരാൾ താമസിച്ചിരുന്നു. അയാൾക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും, വഴിയിൽ കിടക്കുന്ന മാലിന്യങ്ങളെല്ലാം അയാൾ പെറുക്കും എന്നിട്ട് അത് സംസ്കരിക്കും . എവിടെ വൃത്തിഹീനമായി കിടക്കുന്നത് കണ്ടാലും അയാൾ അവിടം വൃത്തിയാക്കും .അത് പൊതുസ്ഥലങ്ങളായാലും പൊതു ശുചി മുറികളാണെങ്കിലും! എന്തിനാണ് അയാൾ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ആർക്കുമറിയില്ല .അയാൾക് ഭ്രാന്താണെന്നാണ് നാട്ടിലെ സംസാരം.അങ്ങനെയിരിക്കെ ഒരു ദിവസം ശ്യാം എന്നൊരു സർക്കാർ ഉദ്യോഗസ്ഥൻ അയാളെ ശ്രദ്ധിക്കുകയുണ്ടായി .അയാളുടെ വിചിത്രസ്വഭാവം എന്തു കൊണ്ടാണെന്ന് മനസ്സിലാക്കണമെന്ന് ശ്യാമിന് തോന്നി .അങ്ങനെ ശ്യാം ഒരു ദിവസം ഗോപാലനെ ചെന്നു കണ്ടു .ഒരു ജലാശയത്തിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു അയാൾ .ശ്യാം അയാളുടെ അടുത്തുചെന്നു ചോദിച്ചു: "ചേട്ടാ, ഞാൻ ശ്യാം ,ഞാൻ ചേട്ടനെ രണ്ടു മൂന്നു ദിവസമായി ശ്രദ്ധിക്കുന്നു. ചേട്ടനെന്തിനാ വെറുതെ ഇവിടമെല്ലാം വൃത്തിയാക്കുന്നത്. " അപ്പോൾ ഗോപാലൻ ഒരു ചെറുചിരിയോടെ പറഞ്ഞു: "വെറുതെയോ? ആരു പറഞ്ഞു വെറുതെയാണെന്ന് .ഇതൊക്കെ ഞാൻ നമ്മുടെ ഭാവി തലമുറയുടെ ആരോഗ്യത്തിന് വേണ്ടി ചെയ്യുന്നതാണ് .എനിക്ക് സ്വന്തമെന്ന് പറയാൻ ഒരു മകളുമാത്രമേ ഉണ്ടായിരുന്നുള്ളൂ .ഞാനിവിടൊരു കൊച്ച് വീട്ടിലാണ് താമസിച്ചിരുന്നത് .ഞങ്ങൾ കുടിക്കാനും കുളിക്കാനുമൊക്കെ വെള്ളം എടുത്തിരുന്നത് അടുത്തുള്ളൊരു തോട്ടിൽ നിന്നായിരുന്നു.ആ തോട്ടിലാണ് ആളുകൾ മാലിന്യം വലിച്ചെറിഞ്ഞിരുന്നത്. ഒരു ദിവസം എൻ്റെ മോൾക്കൊരു വയറുവേദനയുണ്ടായി. ആദ്യമൊന്നും വലിയ കാര്യമായി എടുത്തില്ല. വേദന കൂടിയപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയി, അപ്പോഴാണ് അറിഞ്ഞത് അത് മലിനജലം മൂലമുണ്ടായ രോഗമാണെന്ന് .കുറച്ചു നാൾ ആശുപത്രിയിൽ കഴിഞ്ഞു.ക്രമേണ രോഗം മൂർച്ഛിച്ചു, അവസാനം അവൾ മരണത്തിന് കീഴടങ്ങി. "കണ്ണിൽ നിന്ന് ഇറ്റുവീണ കണ്ണുനീർ തുടച്ചു കൊണ്ട് ആ അച്ഛൻ തുടർന്നു:"എൻറെ റ മകൾ മരിച്ചത് വൃത്തിഹീനമായ പരിസരത്ത് വളർന്നതുകൊണ്ടാണ്. എൻ്റെ മകളുടെ ഗതി ആൾക്കും വരരുത് .ഇത്രയും വിദ്യാഭ്യാസമുള്ള നിങ്ങളൊക്കെ ഇങ്ങനെ ചെയ്താൽ പിന്നെ പൂർണ്ണ സാക്ഷരത കിട്ടിയിട്ട് എന്ത് ചെയ്യാനാ സാറേ ... ജീവൻ നൽകുന്ന പ്രകൃതിയെ മലിനമാക്കുന്നതിലൂടെ നമ്മൾ കൊലപാതകമാണ് ചെയ്യുകയാണ് .നമ്മുടെ മക്കളും ഇവിടെ തന്നെ വളരേണ്ടവരല്ലേ ?ഞാൻ ഒരാളുമാത്രം വിചാരിച്ചാൽ ഇതൊന്നും ശരിയാക്കാൻ കഴിയില്ലെന്നറിയാം .പക്ഷെ ഞാൻ കാരണം ഒരു ജീവനെങ്കിലും രക്ഷപ്പെടുകയാണെങ്കിൽ അതിലും വലിയ സന്തോഷമൊന്നും വേറെ കാണുകയില്ല." ഇതും പറഞ്ഞ് അയാൾ അടുത്ത സ്ഥലം വൃത്തിയാക്കാനായി പോയി. ശ്യാം അയാൾ നടന്നു നീങ്ങുന്നത് നോക്കിക്കൊണ്ട് പറഞ്ഞു: "ശുചിത്വത്തിൻ്റെ പ്രധാന്യം മനസ്സിലാക്കുന്ന ഇതുപോലുള്ള വ്യക്തികളുണ്ടെങ്കിൽ നമ്മുടെ ഭൂമി എന്നും സുന്ദമായി തന്നെ നിലനിൽക്കും..... "

ബിയ ബിനോയ്
9 സി ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം