ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പാപ്പിനിശ്ശേരി സബ്ജില്ലാ കലോത്സവം 2025

*വിജയാരവം റാലിയും

സ്വീകരണവും*

തളാപ്പ്: പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവത്തിൽ

എൽ പി അറബിക്ക് വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും

എൽ പി ജനറൽ വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പും നേടിയ

തളാപ്പ് ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂൾ വിദ്യാർത്ഥികക്കുള്ള

സ്വീകരണവും വിജയാരവം റാലിയും

നടന്നു.എച്ച് എം ബഷീർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാർഥികളിലെ നൈസർഗികമായ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്ന

ഇത്തരം വേദികളിൽ

നമ്മുടെ സ്കൂൾ നടത്തിയ മുന്നേറ്റം പ്രശംസനീയം ആണെന്നും

ഇനിയും ഒരുപാട് ഉന്നതികൾ കീഴടക്കാൻ

വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്നും

അദ്ദേഹം പറഞ്ഞു.എസ് ആർ ജി കൺവീനർ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. റിജിഷ, പ്രജിത,റാഷിദ് , നിഥുൽ,ഹിത ,ഉബൈദ്,ചൈത്ര,റുബീന ,ഷമീമ എന്നിവർ പങ്കെടുത്തു


ഇസ്സത്ത് ന്യൂസ്

ക്ലബ്ബ് ഉദ്ഘാടനവും അനുമോദനവും

തളാപ്പ്: ഇസ്സത്തുൽ ഇസ്ലാം എംഎൽപി സ്കൂൾ വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംസ്ഥാന അധ്യാപക അവാർഡ്  ജേതാവ് നജീറ ടീച്ചർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ അറബിക് അധ്യാപികയും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ നജീറ ടീച്ചർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എസ്.ആർ ജി കൺവീനർ റഷീദ് മാസ്റ്റർ, റിജിഷ,  പ്രജിത , റാഷിദ് ,ഉബൈദ്,ഹിത എന്നിവർ പങ്കെടുത്തു.



ചാന്ദ്രദിനം ആചരിച്ചു.

തളാപ്പ്: ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ.പി സ്കൂളിൽ ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു. അസംബ്ബിയിൽ നടന്ന ചടങ്ങ് H M ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അവർ നിർമ്മിച്ച് വന്ന റോക്കറ്റ് മാതൃകയും മറ്റ് ഉത്പനങ്ങളും പ്രദർശിപ്പിച്ചു . ഇന്ത്യയുടെ ചാന്ദ്രയാൻ വിക്ഷേപണ പരിപാടി വീഡിയോ സഹിതം കാണിച്ചത് കുട്ടികളിൽ കൗതുകമുണർത്തി.


പ്രവേശനോത്സവം 3/06/2025

തളാപ്പ് ഇസത്തുൽ  ഇസ്ലാം  എം എൽ പി സ്കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ ബീവി പുതിയ പുരയിൽ ഉദ്ഘാടനം ചെയ്യുന്നു.

മികവോടെ തളാപ്പ് ഇസത്തുൽ ഇസ്ലാം എം.എൽ.പി സ്കൂൾ

തളാപ്പ്: മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന പൊതുവിദ്യാലയങ്ങളിൽ സമൂഹം ഏറെ പ്രതീക്ഷയർപ്പിക്കുന്നുവെന്നും വിദ്യാർത്ഥികളുടെ വ്യത്യസ്തമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ തളാപ്പ് ഇസ്സത്തുൽ ഇസ്ലാം  എം.എൽ.പി സ്കൂൾ നിസ്തുലമായ സേവനമാണ് തുടർന്നുവരുന്നതെന്നും കണ്ണൂർ കോർപ്പറേഷൻ  കൗൺസിലർ ബീവി പുതിയ പുരയിൽ പറഞ്ഞു.തളാപ്പ് ഇസത്തുൽ ഇസ്ലാം എംഎൽപി സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.മാനേജ്മെന്റ് പ്രസിഡണ്ട് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം മാനേജ്മെൻറ് സെക്രട്ടറി മുഹമ്മദ് അസ്ലം നൽകി. പിടിഎ പ്രസിഡണ്ട് വാജിദ് കക്കാട്  എൽ.എസ്. എസ് നേടിയ  വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.ടികെ നിസാർ,ടി കെ ഹുസൈൻ , സി കെ അബ്ദുൽ ഖാദർ, റഷീദ് മാസ്റ്റർ, ഉബൈദ്, റാഷിദ് ,റിജിഷ എന്നിവർ സംസാരിച്ചു.

സംയുക്ത ഡയറി  3/06/2025


കുഞ്ഞോളങ്ങൾ പ്രകാശിതമായി

തളാപ്പ്: ഇസ്സത്തുൽ ഇസ്ലാം എംഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ  2024-25 അധ്യയന വർഷത്തിൽ തയ്യാറാക്കിയ കുഞ്ഞോളങ്ങൾ  സംയുക്ത ഡയറി  വാർഡ് കൗൺസിലർ ബീവി പുതിയ പുരയിൽ പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.വിദ്യാർത്ഥികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്ന ഇത്തരം പ്രവർത്തികൾ പ്രോത്സാഹനാ

ജനകമാണ്.രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രയത്നം വിലമതിക്കാനാവതാണെന്നും  വിദ്യാർത്ഥികളുടെ കാര്യത്തിൽ നിങ്ങൾ കാണിക്കുന്ന ഉത്സാഹം പ്രശംസനീയം ആണെന്നും  കൗൺസിലർ പറഞ്ഞു.പിടിഎ പ്രസിഡണ്ട് വാജിദ് കക്കാട്,  റിജിഷ ടീച്ചർ,അർഷിദ ടീച്ചർ  എന്നിവർ പങ്കെടുത്തു.

പരിസ്ഥിതി ദിനം

ജൂൺ അഞ്ചാം തിയ്യതി ലോക പരിസ്ഥിതി ദിനം വളരെ നല്ല നിലയിൽ തന്നെ സ്കൂളിൽ നടത്തി. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷ ണത്തെ പറ്റി Hm സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചെയ്തു. അധ്യാപകരുടെ നിർദേശപ്രകാരം വിദ്യാർഥികൾ തങ്ങളുടെ വീടുകളിൽ തൈ നടൽ ' നടത്തി. പോസ്റ്റർ നിർമ്മാണം പതിപ്പ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടന്നു.

പ്രി പ്രൈമറി പാർക്ക് ഉദ്ഘാടനം 9/06/2025

ഗാർഡൻ കിഡ്സ്

കെ.ജി പാർക്ക് ഉദ്ഘാടനം

തളാപ്പ്: ഇസ്സത്തുൽ ഇസ്ലാം എംഎൽപി സ്കൂൾ  ഗാർഡൻ കിഡ്സ് കിൻഡർ ഗാർഡൻ പാർക്ക് തളാപ്പ് മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ്‌ ഹാജി ഉദ്ഘാടനം ചെയ്തു.ഏറെക്കാലമായുള്ള പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ അഭിലാഷം പൂവണിഞ്ഞ സന്തോഷത്തിലാണ് വിദ്യാർത്ഥികളും അധ്യാപകരും.തളാപ്പ് മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പാർക്കിന്റെ പണികഴിപ്പിച്ചത്.എച്ച് എം ബഷീർ മാസ്റ്റർ അധ്യക്ഷനായി.റഷീദ് മാസ്റ്റർ,റാഷിദ്, സജിന,ഹർവ്വ എന്നിവർ പങ്കെടുത്തു.


വായനദിനം

ഇസ്സത്തുൽ ഇസ്ലാം എംഎൽപി സ്കൂൾ വായനാദിനാചരണത്തിൽ എച്ച് എം ബഷീർ മാസ്റ്റർ വിദ്യാർഥികൾക്ക് പ്രതിജ്ഞ  ചൊല്ലിക്കൊടുക്കുന്നു


വായനാദിനം ആചരിച്ചു

തളാപ്പ്: പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനാചരണം വിപുലമായ പരിപാടികളോടെ ഇസ്സത്തുൽ ഇസ്ലാം എംഎൽപി സ്കൂളിൽ നടന്നു. പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വായനയുടെ പ്രാധാന്യത്തെ കുറിച്ച് വിവിധ വിദ്യാർഥികൾ പ്രഭാഷണവും കവിതയും അവതരിപ്പിച്ചു.വായനാദിന പോസ്റ്റർ നിർമ്മാണം, ഭാഷാ വായനകൾ ,ക്വിസ്സ് തുടങ്ങിയ മത്സരങ്ങൾ നടന്നു. നാലാം ക്ലാസ് വിദ്യാർത്ഥികൾ പുറത്തിറക്കിയ വായനാദിന മാഗസിൻ എസ് ആർ ജി കൺവീനർ റഷീദ് മാസ്റ്റർ പ്രകാശനം ചെയ്തു. ,റിജിഷ  പ്രജിത, റാഷിദ് ,നിതുൽ,ഹിത എന്നിവർ പങ്കെടുത്തു.

ലഹരി വിരുദ്ധ ദിനം ആചരിച്ചു.

ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്‌കൂളിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ യിൽ വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്നപ്പോൾ.


തളാപ്പ്: ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ തളാപ്പ് ഇസ്സത്തുൽ ഇസ്ലാം എംഎൽപി സ്കൂളിൽ നടന്നു.പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർ ലഹരി വിരുദ്ധ അസംബ്ലി ഉദ്ഘാടനം ചെയ്തു.പുതുതലമുറയെ നാശത്തിലേക്ക് നയിക്കുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം,വിതരണം, എന്നിവക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ് എന്ന് വിദ്യാർത്ഥികൾ അസംബ്ലിയിൽ പ്രതിജ്ഞ ചെയ്തു.എസ്ആർ.ജി കൺവീനർ റഷീദ് മാസ്റ്റർ ലഹരി ബോധവൽക്കരണം നടത്തി.ലഹരിക്കെതിരെയുള്ള ബോധവൽക്കരണം കുട്ടികളിൽ സന്നിവേശിപ്പിക്കാൻ ഉതകുന്ന മത്സരങ്ങളും മറ്റു പരിപാടികളും നടന്നു.

ബഷീർദിനം

തളാപ്പ് ഇസ്സത്തുൽ ഇസ്ലാം സ്കൂളിലെ ബഷീർ ദിനാചരണം എച്ച് എം ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു


വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം

തളാപ്പ്: മലയാള സാഹിത്യ മേഖലയിൽ തന്റെ  ഭാഷാശൈലി കൊണ്ട് വേറിട്ടുനിന്ന ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിൻറെ ദിനാചരണം തളാപ്പ് ഇസ്സത്തുൽ ഇസ്ലാം എം. എൽ. പി സ്കൂളിൽ വിവിധ പരിപാടികളുമായി നടന്നു.ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ, ബഷീർ സ്മരണ ഗാനം, പോസ്റ്റർ രചന, കഥയെഴുത്ത് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടന്നു, പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.റിജിഷ,പ്രജിത,ഹിത,ചൈത്ര,റുബീന, മുബീന എന്നിവർ പങ്കെടുത്തു.

അലിഫ് ടാലൻറ് ടെസ്റ്റ്