ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം2025-26

തളാപ്പ് ഇസത്തുൽ ഇസ്ലാം എം എൽ പി സ്കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ ബീവി പുതിയ പുരയിൽ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിദിനം
ജൂൺ അഞ്ചാം തിയ്യതി ലോക പരിസ്ഥിതി ദിനം വളരെ നല്ല നിലയിൽ തന്നെ സ്കൂളിൽ നടത്തി. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷ ണത്തെ പറ്റി Hm സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചെയ്തു. അധ്യാപകരുടെ നിർദേശപ്രകാരം വിദ്യാർഥികൾ തങ്ങളുടെ വീടുകളിൽ തൈ നടൽ ' നടത്തി. പോസ്റ്റർ നിർമ്മാണം പതിപ്പ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടന്നു.
കെ.ജി പാർക്ക് ഉദ്ഘാടനം

തളാപ്പ് ഇസ്സത്തുൽ ഇസ്ലാം എംഎൽപി സ്‌കൂൾ പ്രീ പ്രൈമറി പാർക്ക് മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
വായനദിനം
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനാചരണം വിപുലമായ പരിപാടികളോടെ ഇസത്തുൽ ഇസ്ലാം എൽ പി സ്കൂളിൽ നടന്നു. എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കി.
ലഹരിവിരുദ്ധ ദിനം ആചരിച്ചു.
തളാപ്പ്: ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ തളാപ്പ് ഇസ്സത്തുൽ ഇസ്ലാം എംഎൽപി സ്കൂളിൽ നടന്നു.പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർ ലഹരി വിരുദ്ധ അസംബ്ലി ഉദ്ഘാടനം ചെയ്തു.പുതുതലമുറയെ നാശത്തിലേക്ക് നയിക്കുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം,വിതരണം, എന്നിവക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ് എന്ന് വിദ്യാർത്ഥികൾ അസംബ്ലിയിൽ പ്രതിജ്ഞ ചെയ്തു.എസ്ആർ.ജി കൺവീനർ റഷീദ് മാസ്റ്റർ ലഹരി ബോധവൽക്കരണം നടത്തി.ലഹരിക്കെതിരെയുള്ള ബോധവൽക്കരണം കുട്ടികളിൽ സന്നിവേശിപ്പിക്കാൻ ഉതകുന്ന മത്സരങ്ങളും മറ്റു പരിപാടികളും നടന്നു.
ബഷീർദിനം

തളാപ്പ് ഇസ്സത്തുൽ ഇസ്ലാം സ്കൂളിലെ ബഷീർ ദിനാചരണം എച്ച് എം ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.