ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
ഇസ്സത്തിൻ മുറ്റത്ത്
ഞാൻ ആയിഷ എൽകെജി മുതൽ അഞ്ചാം ക്ലാസ് വരെ പഠിച്ച സ്കൂൾ ആണ് ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂൾ അറിവിൻ്റെ ആദ്യ അക്ഷരം നുകരാൻ ആദ്യമായി അവിടെ എത്തിയപ്പോൾ എനിക്ക് അത്ര വലിയ ഇഷ്ടമൊന്നും തോന്നിയില്ല പക്ഷേ അവിടം അഞ്ചാം ക്ലാസ് പൂർത്തിയാക്കി ഇറങ്ങുമ്പോഴാണ് ഏറ്റവും പ്രിയപ്പെട്ട അത്രമേൽ ഇഷ്ടം പെട്ട ഒരു സ്കൂൾ ആണെന്ന് സത്യം ഞാൻ തിരിച്ചറിയുന്നത്. ഒരു ചെറിയ മതിൽക്കെട്ടിൽ ഒതുങ്ങിയ എൻൻ്റെ ആകൊച്ചു വിദ്യാലയം അതിലെ അധ്യാപകരുടെ സ്നേഹവും കരുതലും പരിഗണനയും പറഞ്ഞറിക്കാൻ പറ്റാത്ത വിധം ആണ്.
മധുരമുള്ള ഓർമ്മകളാണ് ഇന്ന് എനിക്ക് എൻറെ ഇസത്ത്
തിരിഞ്ഞു നോക്കുമ്പോൾ വലിയ നഷ്ടം തന്നെ ഇഷ്ടമുള്ള ഒരു ടീച്ചറെ തിരഞ്ഞെടുക്കാൻ എനിക്ക് കഴിയില്ല എല്ലാവരും എനിക്ക് പ്രിയപ്പെട്ടതാണ് എന്നെ കൂടുതൽ പഠിപ്പിച്ചും അതിലേറെ പ്രോത്സാഹിപ്പിച്ചു കുറച്ച് കരയിപ്പിച്ചും ഒരുപാട് നല്ല ഓർമ്മകളും നല്ല രുചിയുള്ളഭക്ഷണവും തന്നെ എൻറെ പ്രിയപ്പെട്ട ഇസത്ത് ഇനിയും വാനോളം ഉയരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. അതിൽ കൂടുതൽ പ്രാർത്ഥിക്കുന്നു
I miss you izzath
ആയിഷ പി കെ 2024-25 batch
ഓർമ്മയിലെ ഇസ്സത്ത്....
ഓർമ്മകളിൽ എന്നും തങ്ങിനിൽക്കുന്ന ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വിദ്യാലയം ഇസ്സത്തുൽ ഇസ്ലാം. ഞാൻ രണ്ടാം ക്ലാസ് മുതലാണ് അവിടെ പഠിക്കാൻ തുടങ്ങിയത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്കൂളാണ് നല്ല ടീച്ചർമാർ ആണ് നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് അവിടുത്തെ കലോത്സവം അതൊരു ഉത്സവം തന്നെയാണ് മൂന്ന് ഗ്രൂപ്പുകളാക്കിയാണ് മത്സരം നമ്മുടെ ഗ്രൂപ്പിൽ ഉണ്ടാകുന്ന ടീച്ചർമാർ എല്ലാ പരിപാടിക്കും ചേർക്കും നമ്മുടെ ഗ്രൂപ്പ് വിജയിക്കാൻ വേണ്ടിയുള്ള ഒരു മത്സരം തന്നെയാണത് നല്ല രസമാണ് ആ കാലം. സ്കൂളിലെ നമ്മുടെ അവസാന വർഷമായി ഒരുപാട് സന്തോഷവും സങ്കടവും ഓർമ്മകളും നിറഞ്ഞ വർഷങ്ങൾ എത്ര പെട്ടെന്നാണ് കൊഴിഞ്ഞു പോയത് അവസാന ദിവസം ടീച്ചർമാരെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു കരച്ചിൽ ഓർക്കുമ്പോൾ ഇന്ന് ചിരിയും വരും സങ്കടവും വരും ഒരിക്കലും മറക്കാത്തതും ഇനി ഒരിക്കലും തിരിച്ചു കിട്ടാത്തതുമായ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങൾ എന്നും ഓർമ്മയിൽ. ഇനിയും അങ്ങനെ ഒരു കാലം കിട്ടിയിരുന്നെങ്കിൽ എന്നആഗ്രഹത്തോടെ മുന്നോട്ട്......
എത്ര എഴുതിയാലും തീരാത്ത ഒരുപാട് ഓർമകളോടെ.......
ആയിഷ സൈബ