ഉള്ളടക്കത്തിലേക്ക് പോവുക

ഇരിങ്ങൽ എൽ.പി. സ്കൂൾ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഇരിങ്ങൽ എൽ.പി.സ്കുൾ പ്രവേശനോത്സവം 2024-25

കുഞ്ഞു ചിരികളെ വരവേറ്റ് നാടിന്റെ ഉത്സവമായി ഇരിങ്ങൽ എൽ പി സ്‌കൂൾ പ്രവേശനോത്സവം’24

ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ നാടിന്റെ ഉത്സവമായി മാറി.കളിയും ചിരിയും തമാശകളുമായി വേനലവധിക്ക് ശേഷം സന്തോഷത്തോടെ അവർ വീണ്ടും സ്‌കൂൾ അങ്കണത്തിൽ ഒത്തുചേർന്നു.രാവിലെ 10 മുതൽ ആരംഭിച്ച പരിപാടികളിൽ കുട്ടികൾ ആർത്തുല്ലസിച്ച് പുതു അദ്ധ്യയന വർഷത്തെ വരവേറ്റു. പാട്ടും കഥകളും കുട്ടികളുടെ മനം കവർന്നു.പുതുതായി സ്‌കൂളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മധുരവും പഠനകിറ്റും നൽകി സ്വീകരിച്ചു. പരിപാടികളുടെ ഉദ്ഘാടനം ശ്രീ ടി സി സത്യനാഥൻ മാസ്റ്റർ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് നിധീഷ് പി.വി അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ വിലാസിനി നാരങ്ങോളി സി.കണ്ണൻ,കെ.വിജയൻ മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.രിഖിരാം ടീച്ചർ സ്വാഗതവും സബ്ന ടീച്ചർ നന്ദിയും രേഖപ്പെടുത്തി.