ഇരിങ്ങണ്ണൂർ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇരിങ്ങണ്ണൂർ എൽപി സ്കൂൾ ചരിത്രത്തിലൂടെ


മയ്യഴിപ്പുഴയുടെ തീരത്തിന്റെ സ്മരണകൾ ഉറങ്ങുന്നതാണ് ഇരിങ്ങണ്ണൂർ എൽ പി യുടെ ചരിത്രത്തിൽ ഏറെയും. കോഴിക്കോട് ജില്ലയുടെ വടക്കേ അതിർത്തിയിൽ ഉള്ള എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂർ ഗ്രാമത്തിലാണ് ഇരിങ്ങണ്ണൂർ എൽപി
സ്കൂൾ സ്ഥിതിചെയ്യുന്നത് 
     ഇന്ന് കോഴിക്കോട് കണ്ണൂർ ജില്ലകളെ കൂട്ടിയിണക്കുന്ന പെരിങ്ങത്തൂർ പുഴയ്ക്ക് അന്ന് പാലം ഉണ്ടായിരുന്നില്ല, ചങ്ങാടം വഴിയായിരുന്നു അക്കരെയും ഇക്കരെയും എത്തിയിരുന്നത്. പെരിങ്ങത്തൂർ കടവ് സജീവമായിരുന്ന കാലം. കണക്ക് അറിയാവുന്നവർ കടവ് ലേലം വിളിച്ച് ലാഭം കൊയ്തു മടങ്ങും. ഇവിടുത്തുകാർക്ക് ലേലം വിളിക്കാൻ ആവുമായിരുന്നില്ല താങ്കളുടെ തലമുറയ്ക്കെങ്കിലും അറിവു നൽകണമെന്ന നാട്ടുകാരുടെ അടങ്ങാത്ത ആഗ്രഹമാണ് ഇരിങ്ങണ്ണൂർ എൽ പി യുടെ ഉദയത്തിന് നിദാനമായത് കൃഷിപ്പണിയും പുഴമീൻ പിടുത്തവും ആയിരുന്നു അന്ന് ഇവിടത്തെ പ്രധാന തൊഴിൽ
    കൈതേരി മഠത്തിൽ ഗോപാലൻ നമ്പ്യാർ പള്ളിക്കൂടത്തിൽ സ്ഥലവും കെട്ടിടവും നൽകി. അദ്ദേഹം മേനേജർ ആയി. അങ്ങനെ ഒരു അക്ഷരാലയം പിറന്നു 1905 ഇൽ ആണ് സ്കൂൾ ആരംഭിച്ചത് കച്ചേരി പറമ്പത്ത് സ്കൂൾ എന്നായിരുന്നു പ്രാദേശികമായി ജനങ്ങൾ സ്കൂളിനെ വിളിച്ചിരുന്നത് 1906 ഒന്നു മുതൽ എട്ടു വരെയുള്ള വിദ്യാലയമായിരുന്നു ഇരിങ്ങണ്ണൂർ ഹയർ എലിമെന്ററി  സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര് ടി എം കൃഷ്ണൻ നമ്പ്യാർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ പി ശങ്കരൻ നായർ ആദ്യം ചേർന്ന വിദ്യാർത്ഥിയും അഞ്ച് അധ്യാപകരും രണ്ടു പെൺകുട്ടികളും അടക്കം 18 വിദ്യാർത്ഥികളാണ് ആദ്യവർഷം ഉണ്ടായിരുന്നത്. 1964 ഉച്ചഭക്ഷണം തയ്യാറാക്കിയ അടുപ്പിൽനിന്നും തീപടർന്ന് സ്കൂൾ കെട്ടിടം പൂർണമായി കത്തി നശിച്ച കഥയും ഈ സ്കൂളിന് പറയാനുണ്ട്.
    മുൻ എൽ എൽ എ പി വി കുഞ്ഞിക്കണ്ണൻ, ചെന്നൈ അറ്റോമിക് റിസർച്ച് കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ വേണുഗോപാലൻ, കണ്ണൂർ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഡോക്ടർ വി പി ശ്രീധരൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് എം കെ ഗോപാലൻ നമ്പ്യാർ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളിൽ പ്രമുഖരാണ്. ഇരിങ്ങണ്ണൂരിൽ ഒരു ഹൈസ്കൂൾ 1957 ഇൽ വന്നപ്പോൾ അഞ്ചാം തരം വരെയുള്ള ക്ലാസുകൾ ഹൈസ്കൂളിന് വിട്ടുകൊടുത്തു.ഒരു നൂറ്റാണ്ടിലേറെയായി അനേകായിരങ്ങൾക്ക് അറിവിന്റെ പ്രഭ ചൊരിഞ്ഞ് ഈ വിദ്യാലയം ഇന്ന് സാധാരണക്കാരനെ വഴിവിളക്കാണ്