ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/സുന്ദര ലോകം
സുന്ദര ലോകം
മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. ആരോഗ്യപൂർണമായ ആയുസാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നത്. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ് :രോഗമില്ലാത്ത അവസ്ഥാ. ഈ അവസ്ഥ നിലനിർത്തുന്നതിൽ പ്രധാനമായ പങ്കു വഹിക്കുന്നത് പരിസരശുചികരണമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതുകൊണ്ടു ആർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ സാഹചര്യമാണ്. അതിനാൽ അവയെ ഇല്ലാതാക്കുക -അതാണാവശ്യം. ശരീര ശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ നാം വളരെ ജാഗ്രത പുലർത്തണം. 'ദൈവത്തിന്റെ സ്വന്തം നാട് ' എന്നാണ് കേരളത്തെപറ്റിയുള്ള ടുറിസ്റ്റ് വിശേഷണം. പേരിൽ മാത്രമാണ് മഹിമയുള്ളത്. വളരെ വൃത്തികേടായിട്ടാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും കിടക്കുന്നത്. എല്ലാവരിലും ശുചിത്വബോധവും ഒപ്പം പൗരബോധവും ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്യം ഓരോ പൗരന്റെയും ചുമതലയായ് കരുതണം. വൃത്തിയും വെടിപ്പും ഏറ്റവും ആവശ്യമുള്ള ആശുപത്രികളുടെ അവസ്‌ഥ നാമെല്ലാം കാണാറുള്ളതാണ്. ഇതിനു കാരണക്കാർ നമ്മൾ തന്നെയല്ലേ. ആദ്യം നമ്മുടെ മനസ്സിൽ ശുചിത്യബോധം ഉണ്ടാക്കുക, തുടർന്ന് ശുചികരണം നടത്തുക. വീട്ടിലും വിദ്യാലയങ്ങളിലും നാം ഇതു ശീലിക്കണം. നാം ഇരിക്കുന്ന സ്ഥലങ്ങളെല്ലാം വൃത്തിയായി ഇരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചികരണത്തിനു പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താൻ കഴിയും. രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്.-ഈ ചൊല്ല് വളരെ പ്രസിദ്ധമല്ലേ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കയാൽ ഒരളവുവരെ സാധിക്കും. വിദ്യാർത്ഥി എന്ന നിലയിൽ അറിവ് നേടുക മാത്രമല്ല, ചില നല്ല ഗുണങ്ങൾ വളർത്തി എടുക്കുകയും ചെയേണ്ടതുണ്ട്. അവയിൽ പ്രധാനപെട്ടതാണ് ആരോഗ്യ ശീലങ്ങൾ. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക -നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ പറ്റിയ വഴി. ഈ വഴിയിലുടെ സഞ്ചരിക്കാൻ നാം തയ്യാറാവണം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം