ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ശുചിത്വവും വ്യക്തിയും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും വ്യക്തിയും

മനുഷ്യ ജീവിതത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ശുചിത്വം. ചെറുപ്രായം മുതൽ ഒരു വ്യക്തി ശീലിച്ചു വരേണ്ടതാണ് ശുചിത്വം. ശുചിത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. പല്ലു തേക്കുന്നതും, കുളിക്കുന്നതും, നഖം വെട്ടുന്നതും, നല്ല വസ്ത്രങ്ങൾ ധരിക്കന്നതുമൊക്കെ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടും.

ശുചിത്വം ഉള്ള വ്യക്തിക്ക് രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത വളരെ കുറവാണ്. നമ്മൾ മാത്രം ശുചിത്വം ശീലിച്ചാൽ പോര, നമ്മുടെ പ്രീയപ്പെട്ടവരേയും, നമ്മുടെ സമൂഹത്തേയും നമ്മൾ ശുചിത്വത്തിലേയ്ക്ക് നയിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കണം. വഴിയിൽ ചപ്പുചവറുകൾ ഇടാതിരിക്കുന്നതും, തുപ്പാതിരിക്കുന്നതും, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുന്നതും പരിസരം ശുചിയാക്കുന്നതിന്റെ ചെറിയ ഘട്ടങ്ങളാണ്.

ഒട്ടേറെ രോഗങ്ങൾ പിടിപെടുന്നത്, ശുചിത്വമില്ലായ്മെ കൊണ്ടാണ്. എല്ലാ രോഗങ്ങൾക്കും പ്രതിവിധിയായിട്ടുള്ള ആദ്യ ചുവടുവയ്പ്പാണ് ശുചിത്വം. നല്ലൊരു നാളേയ്ക്കായി നമുക്കും ശുചിത്വം ശീലമാക്കാം.

അശ്വതി അനീഷ്
7 ബി, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം