ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി സംരക്ഷണം
പരിസ്‌ഥിതി നമ്മുടെ അമ്മ ആണ്. നമ്മുടെ 'അമ്മ നമ്മെ പരിപാലിപ്പിക്കുന്ന പോലെയും സംരക്ഷിക്കുന്നതുപോലെയുമാണ് പരിസ്‌ഥിതി നമ്മെ സംരക്ഷിക്കുന്നത്. പക്ഷെ, നമ്മുടെ സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി പരിസ്ഥിതിയെ ചൂഷണം ചെയ്യുകയാണ് നാം.അതിലൂടെ നമ്മുടെ നമ്മുടെ നിലനിൽപ്പിന്റെ അടിത്തറയാണ് ഇളകുന്നത് എന്ന് നാം അറിയുന്നില്ല.പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിലൂടെ നമുക്ക് എന്തെങ്കിലും സുഖസൗകര്യങ്ങൾ കിട്ടുമെങ്കിൽ അതെല്ലാം താത്കാലികം മാത്രമാണ്. പരിസ്ഥിതി തകർക്കുന്ന പ്രധാന ഘടകം മലിനികരണമാണ്. മണ്ണിൽ അലിഞ്ഞു ചേരാത്ത പ്ലാസ്റ്റിക്, ഇലക്ട്രോണിക് ഉപകരങ്ങൾ, കുപ്പികൾ തുടങ്ങിയവ മണ്ണിന്റെ ജൈവവൈവിധ്യത്തേയും, ഘടനയെയും തകർകുന്നു. അങ്ങനെ പരിസ്ഥിതി തന്നെ തകരുന്നു. ഇൗ പരിസ്ഥിതി മനുഷ്യരും ജന്തുക്കളും സസ്യ ലോകവും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനില്പിന് ദോഷകരമായ പ്രവർത്തനങ്ങൾ എല്ലാവരുടെയും ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കും. ജീവവായു പോലെ നമുക്ക് അത്യാവശ്യമായ ഒന്നാണ് ജലവും. ഇന്ന് മനുഷ്യർ ചപ്പും ചവരും മാലിന്യകളുമെല്ലാം വലിച്ചെറിയുന്ന ജലസ്രോതസ്സുകളായ നദികളിലും, പുഴകളിലും കായലുകളിലുമാണ്. അതിലൂടെ ജലം മലിനികരിക്കപ്പെടുന്നു. അങ്ങനെ ജലക്ഷാമം മനുഷ്യർക്ക് അഭിമുഖീകരികേണ്ടിവരുന്നു. ഇങ്ങനെ അനേകം പ്രതിസന്ധികൾ നേരിടേണ്ടിവരുന്നു മനുഷ്യർക്ക്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്, കടമയാണ്. എന്നാൽ ഇന്ന് അതിന് എതിരായിട്ടാണ് എല്ലാം സംഭവിക്കുന്നത്. മാലിന്യങ്ങൾ ജലസ്രോതസുകളിലേക്കും മറ്റു വലിച്ചെറിയാതെ അവ സംസ്‌കരിച്ചു റോഡ് നിർമാണത്തിലും മറ്റുമായി ഉപയോഗിക്കാം. സകലജീവജാലങ്ങളുടെ ഉറവിടമാണ് പരിസ്ഥിതി. അതിനാൽ അവയെല്ലാം സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യരിലാണ് നിക്ഷിപ്‌തമായിരിക്കുന്നത്. അതിനാൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് അടിമപെടാതെ നമ്മൾ ഓരോരുത്തവരും പരിസ്ഥിതിയെ സംരക്ഷിക്കാനായി കൈകൾ കോർക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം