ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/നന്നായി വളരാം

Schoolwiki സംരംഭത്തിൽ നിന്ന്
നന്നായി വളരാം

ഒരിടത്തൊരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. എൽസി എന്നു പേരായിരുന്നു. അവളുടെ അനിയത്തിയുടെ പേര് ആയിരുന്നു അന്ന. അവളുടെ അച്ഛനും അമ്മയും അവൾക്ക് എട്ടു വയസ്സായപ്പോൾ മരിച്ചുപോയി. അതൊരു അപകടമരണം ആയിരുന്നു. അവർ ഇരട്ടകൾ ആയിരുന്നു.

ഒരു ദിവസം എൽസിക്ക് പനിയായിരുന്നു. വീട്ടു ജോലിയും മറ്റും ചെയ്ത് ചെയ്ത് അങ്ങനെയിരുന്നു. പിറ്റേന്ന് രാവിലെ എൽജിയുടെ പനി മാറി. അവർ എന്നും എഴുന്നേൽക്കുമ്പോൾ പ്രാർത്ഥിക്കുമായിരുന്നു. കുളിച്ച് ഒരുങ്ങും. അതിനുശേഷം വീടും, പരിസരവും അടിച്ചുവാരും. അവരുടെ മാതാപിതാക്കൾ ഉണ്ടായിരുന്നപ്പോൾ അവരാണ് ഇത് അവരെ പഠിപ്പിച്ചത്. അവരുടെ മാതാപിതാക്കൾ ഉണ്ടായിരുന്നപ്പോൾ അവരെല്ലാവരും കൂടി വീട്ടുമുറ്റത്ത് ഒരു ചെറിയ കൃഷി ചെയ്തിരുന്നു. ഇപ്പോൾ ആ കൃഷി എല്ലാം നോക്കുന്നത് എൽസിയും, അന്നയുമാണ്. അവർ നന്നായി അവരുടെ വീടും പരിസരവും നോക്കിയിരുന്നു. ആരോഗ്യത്തിന് നല്ലത് എന്ന് അവർ മനസ്സിലാക്കി. പല രാജ്യങ്ങളിൽ നിന്നും അവരെ ജോലിക്കായി വിളിച്ചു. ഇതുവരെ അവർ വിശ്വസിച്ചിരുന്നത് ശുചിത്വബോധം എല്ലാ മലയാളികളുടെയും മനസ്സിൽ ഉണ്ട് എന്നാണ്. അവർക്ക് ശുചിത്വബോധം ഉള്ളതുകൊണ്ട് അവരുടെ രോഗപ്രതിരോധ ശക്തി വർധിച്ചു. കാരണം അവരുടെ മാതാപിതാക്കൾ ചെറുപ്പത്തിലേ അവരെ പഠിപ്പിച്ചതാണ്.

നമുക്കും ഇപ്പോൾ വേണ്ടത് വ്യക്തിശുചിത്വവും, പ്രതിരോധശക്തിയും ആണ്. അതിനായി നമുക്ക് ഒറ്റക്കെട്ടായി ഈ നിമിഷം മുതൽ നമ്മുടെ വീടും പരിസരവും വൃത്തിയാക്കാം. അങ്ങനെ .നമ്മുടെ ആരോഗ്യം നമുക്ക് കാത്തു സൂക്ഷിക്കാം.

അപർണ സി എസ്‌
6 എ, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ