ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ജീവകങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവകങ്ങൾ

പകർച്ചവ്യാധി രോഗങ്ങളും ജീവിതശൈലി രോഗങ്ങളും മനുഷ്യനെ വേട്ടയാടുന്ന ഈ കാലഘട്ടത്തിൽ ശരീരത്തിന് അവശ്യമായ പ്രതിരോധശേഷി ആർജിക്കുക എന്നതാണ് നമ്മളോരോരുത്തരും സ്വീകരിക്കേണ്ട ഭക്ഷണ രീതി. ശരീരത്തിലെ ജീവൽ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ശരിയായ ഭക്ഷണം ആവശ്യമാണ്. അതിൽ പ്രധാനപ്പെട്ടത് ജീവകങ്ങളാണ്.രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് ജീവകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. ജീവകങ്ങൾ യഥാർത്ഥത്തിൽ ആഹാര പദാർത്ഥങ്ങളല്ല. അതേ സമയം പോഷക ഘടകങ്ങൾ ശരീരത്തിന് ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തണമെങ്കിൽ ജീവകങ്ങൾ കൂടിയെ തീരൂ. എല്ലാ ജീവകങ്ങളും ശരീരത്തിന് ലഭിക്കുന്നതിനുള്ള ശരിയായ മാർഗം എല്ലാത്തരം ഭക്ഷ്യവസ്തുക്കളും ഉപയോഗപ്പെടുത്തുക എന്നതാണ്.
ജീവകം എ, ബി, സി, ഡി, ഇ, കെ എന്നിവ ശരീരത്തിന് വളരെ ആവശ്യമായ വൈറ്റമിനുകളാണ്: ഇവയിൽ ജീവകം എ ,സി ,ഇ, കെ എന്നിവ കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങളാണ്. കൊഴുപ്പിൽ ലയിക്കുന്ന ജീവങ്ങളെ പിത്തരസത്തിന്റെ സഹായത്താൽ ശരീരം ആഗിരണം ചെയ്യുന്നു.ഇവയെ ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് സംഭരിക്കുകയും ചെയ്യുന്നു. ജീവകം ബി, സി, ഇവ ജലത്തിൽ ലയിക്കുന്ന ജീവകങ്ങളാണ്. ജലത്തിൽ ലയിക്കുന്ന ജീവകങ്ങളെ ശരീരം വളരെ വേഗത്തിൽ ആഗിരണം ചെയ്യുന്നു.ശരീരം ഇവയെ വലിയ തോതിൽ സംഭരിക്കാറില്ല. ശരീരത്തിലെ അധികമുള്ള ജീവകങ്ങളെ വൃക്കകൾ അരിച്ചു മാറ്റുകയു ചെയ്യുന്നു.ധാതുലവണങ്ങൾ അടങ്ങിയ പഴങ്ങൾ, പച്ചകറികൾ, മാത്സ്യം, മാംസം, മുട്ട, പാൽ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങളെ താഴെ പരിചയപ്പെടുത്തിയിരിക്കുന്നു.
ജീവകം എ :- ചീരയില, മുരിങ്ങയില, കാരറ്റ്, ബിറ്റ്റൂട്ട് ,പാൽ, മാംസം, മുട്ട, വെണ്ണ, പാൽക്കട്ടി, മത്സ്യം, മീനെണ്ണ എന്നിവയിൽ ധാരാളം ജീവകം എ അടങ്ങിയരിക്കുന്നു.
ജീവകം ബി :- കൂൺ, കോളിഫ്ളവർ, മധുരക്കിഴങ്ങ്, മുട്ട, ബീഫ് ,ചിക്കൻ ടർക്കി, ചീസ്, വെണ്ണ, വെണ്ണപ്പഴം, മത്തൻവിത്ത് മത്സ്യം, സൂര്യകാന്തി വിത്ത് മുതലായവ ജീവകം ബി കൊണ്ട് നിരഞ്ഞതാണ്.
ജീവകം സി: - നാരങ്ങ, ഓറഞ്ച്, മുന്തിരി ,നെല്ലിക്ക തുടങ്ങിയവ ജീവകം സി യാൽ സമ്പുഷ്ടമാണ്.
ജീവകം ഡി :- മുട്ട, പാൽ, മത്സ്യം, മീനെണ്ണ, സൂര്യനിൽ നിന്നു ലഭിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ നമ്മുടെ ത്വക്കിനടിയിലെ ചില രാസവസ്തുക്കളെ ഉത്തേജിപ്പിച്ച് ജീവകം ഡി ആക്കി മാറ്റുന്നു.
ജീവകം ഇ:- ആൽമണ്ട്സ്, ബദാം, നിലക്കടല, സൂര്യകാന്തി എണ്ണ, ബ്രോക്കോളി, ഒലിവ് ഓയിൽ, ചീര ഇവയിൽ ജീവകം ഇ അടങ്ങിയിരിക്കുന്നു.
ജീവകം കെ:- മല്ലിയില, കാശിത്തുമ്പ, ബ്രോക്കോളി, കാബേജ്, ശതവരി, പ്ലം, മുന്തിരി ,കാരറ്റ് എന്നിവയിൽ ധാരാളം ജീവകം കെ ഉണ്ട്.
പഴവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പാലുത്പന്നങ്ങൾ, മുട്ട, മാംസം, മാത്സ്യം എന്നിവ ജീവകങ്ങളുടെ സ്രോതസുകളാണ്.ഇവയെല്ലാം കഴിക്കുന്നതിലൂടെ ജീവിതശൈലിരോഗങ്ങളെയും കൊറോണ പോലുള്ള വൈറസുകളെയും പ്രതിരോധിക്കാൻ നമ്മുക്ക് കഴിയും.ജീവകങ്ങളുടെ അഭാവം അപര്യാപ്തതാരോഗങ്ങളിലേയ്ക്ക് നയിക്കുന്നു.

ജെസ്ന മരിയ ജോർജ്
9 എ ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം