ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കിച്ചുവിന്റെ മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
കിച്ചുവിന്റെ മാറ്റം

ഓരൊരുത്തർക്കും ഓരോരോ ജീവിതരീതികളാണ് ഉള്ളത്, അല്ലേ? അങ്ങനെ ഒരു ജീവിതരീതിയിൽപ്പെട്ട ആളായിരുന്നു കിച്ചു എന്നോമനപ്പേരുളള കൃഷ്ണൻ എന്ന ആൺ കുട്ടി.

അവന്റെ കാര്യം ഓർക്കുമ്പോൾ തന്നെ മാതാപിതാക്കൾക്ക് ഭയമായിരുന്നു. അവൻ സ്വയം തന്നെ ഓരോന്നു ക്ഷണിച്ചുവരുത്തുമോ എന്ന്. കാരണം എന്താണ് എന്നോ? ഒട്ടേറെ രോഗങൾ കണ്ടുവരുന്ന ഈ കാലത്ത് ആരോഗ്യപ്രവർത്തകരും ആശുപത്രി ജീവനക്കാരും ഇടവിടാതെ മാധ്യമങ്ങളിലുടെയും പത്രപ്രവർത്തകരിലൂടെയും നമ്മെ അറിയിക്കുന്ന കാര്യമാണ് ശുചിത്വബോധം ഉണ്ടാവുക എന്നതും ആരോഗ്യം സംരക്ഷി ക്കുക എന്ന ചിന്തയും. കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക എന്നതും. ഈ ശീലം തന്നെയാണ് കിച്ചുവിന് ഇല്ലാതെ പോയതും. വൃത്തിയില്ലാത്ത വസ്ത്രം ധരിച്ചു നടക്കുക, ഭക്ഷണം കഴിക്കുമ്പോൾ പോലും കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുന്നതുമെല്ലാം. പലപ്പോഴും അവന്റെ മാതാപിതാക്കൾ പറഞ്ഞു കൊടുക്കും കൈകൾ കഴുകുക, ഇല്ലെങ്കിൽ നിന്നെ രോഗങൾ കൊണ്ടുപോകും എന്ന്.

പക്ഷെ ഇതൊന്നും അവൻ കാര്യം ആക്കിട്ടില്ല. കുറച്ചു നാളുകൾക്കു ശേഷം അവനു നാട്ടിൽ പടർന്നു പിടിച്ച രോഗം പിടിപെട്ടു. വളരെ നാൾ കൊണ്ടുള്ള പരിശ്രമത്തിനു ഫലം ഉണ്ടായി. അവന്റെ അസുഖം മാറി അവൻ വീട്ടിലേക്കു തിരിച്ചു വന്നു. പിന്നീട് ഇതുവരെ അവൻ വൃത്തിഹീനമായി പെരുമാറിട്ടില്ല. കൈകൾ കഴുകാതെ ഭക്ഷണം കഴിക്കാൻ ഇരുന്നിട്ടുമില്ല.ഈ മാറ്റം അവന്റെ ജീവിതത്തിൽ പെരുമാറാൻ ഉണ്ടാക്കിയ സാഹചര്യം അവന്റെ മുൻപുള്ള ജീവിത ശീലം തന്നെയാണ് എന്ന് നമ്മൾ എല്ലാവരും ഓർക്കുക.

ഇന്നുവരെ നമ്മൾ എങ്ങനെ ആയിരുന്നു എന്നല്ല, ഇനിമുതൽ നമ്മൾ എങ്ങനെ ആയിരിക്കണം എന്നാണ് ചിന്തിക്കേണ്ടത്. അതിനു നമ്മെ സഹായിക്കുന്ന ആരോഗ്യപ്രവർത്തകർ നമ്മുക്ക് പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ട് ഇനിമുതൽ ആരോഗ്യപ്രവർത്തകർ പറയുന്നതനുസരിച് ആരോഗ്യമുള്ളവരായി ജീവിക്കാം. അല്ലെങ്കിൽ നമ്മുക്കും നമ്മൾ ജീവിക്കുന്ന സമൂഹത്തിനും ആപത്താണെന്ന് ഓർക്കുക, ചിന്തിക്കുക.

തോമസി എം ടി
7 ബി, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ