ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ഉറുമ്പുകൾ പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ഉറുമ്പുകൾ പഠിപ്പിച്ച പാഠം

ഒരിടത്ത് ഒരു പെണ്ണ് കുട്ടി താമസിച്ചിരുന്നു. അവള് സൗന്ദര്യത്തിന്റെ കാര്യത്തിൽ മുമ്പിലും വൃത്തിയുടെ കാര്യത്തിൽ പുറകിലും ആയിരുന്നു... അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചക്ക് ശേഷം വിശപ്പ് സഹിക്കവയ്യാതെ അവള് ഒരു വാഴപ്പഴം എടുത്ത് കഴിച്ചു... കഴിച്ചതിനു ശേഷം വാ കഴുകി വൃത്തിയക്കാതെ പഴത്തൊലി മുറിയിൽ വലിച്ചെറിഞ്ഞ് അവള് ഉറങ്ങാൻ കിടന്നു..

പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോൾ അവളുടെ വായിൽ നിറയെ ഉറുമ്പുകൾ ആയിരുന്നു... അവ അവളെ വല്ലാതെ വേദനിപ്പിച്ചു. വേദന സഹിക്കവയ്യാതെ അവള് ശുചിമുറിയിലേക് ഓടി.. അവിടെ എത്തി വാ കഴുകി വൃത്തിയാക്കിയ ശേഷം മുറിയിലേക്ക് തിരികെ വരുന്ന വഴിയിൽ ഇന്നലെ വലിച്ച് എറിഞ്ഞ പഴത്തൊലിൽ മുക്കും കുത്തി വീണു... എഴുന്നേറ്റു ഇരുന്നു കരഞ്ഞിന് ശേഷം അവള് അവളുടെ തെറ്റ് മനസ്സിലാക്കി പഴത്തൊലി എടുത്ത് ചവിട്ടുകൊട്ടയിൽ കളഞ്ഞു... അതിനു ശേഷം അവള് ഒരു തീരുമാനം എടുത്ത്.. ഇനി മുതൽ താൻ ഒരു വൃത്തിയുള്ള പെൺ കുട്ടി ആയിരിക്കുമെന്ന്....

അദ്വൈത് ഷിബു
2 എ ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ