ഇടമന യു പി സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൈതപ്രം മാതമംഗലം

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ കൈതപ്രം. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര ഗാനരചയിതാവും സം‌ഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി , ചലച്ചിത്ര സം‌ഗീതസം‌വിധായകനായ കൈതപ്രം വിശ്വനാഥൻ, ചലച്ചിത്രസം‌വിധായകനായ മധു കൈതപ്രം എന്നിവർ ഈ പ്രദേശത്തുകാരാണ്‌. മാതമംഗലം ആണു സമീപത്തുള്ള ഒരു സ്ഥലം. ബ്രാഹ്മണ സമുദായക്കാർ കൂടുതലായി താമസിക്കുന്ന ഈഗ്രാമത്തിൽ ഏതാനും അമ്പലങ്ങൾ ഉണ്ട്. ഈ ഗ്രാമത്തിലൂടെ ഒരു ചെറിയ പുഴയും ഒഴുകുന്നുണ്ട്. ഇവിടുത്തെ തൃക്കുറ്റ്യേരി പാറപ്രദേശത്ത് ഒരു കൈലാസനാഥ ക്ഷേത്രമുണ്ട്. അതിന് സമീപത്തായി ഒരു എന്ജിനീയറിംഗ് കോളേജ് ഉണ്ട്. ഈ പ്രദേശത്ത് സർക്കാർ ജീവനക്കാർ കൂടുതലാണ്. അതിൽ കൂടുതലും അധ്യാപകരാണ്.

• ഭൂമിശാസ്ത്രം

• പ്രധാന പൊതു സ്ഥാപനങ്ങൾ

• ശ്രദ്ധേയരായ വ്യക്തികൾ

• ആരാധനാലയങ്ങൾ

• വിദ്യാഭ്യാസ സ്ഥാപനങ്ങൾ

• ചിത്രശാല

• അവലംബം